ഈ കടയിൽ നിന്നും ഒരിക്കൽ സംഭാരം കുടിച്ചവർ മറക്കില്ല! കാരണം...

sambharam-mgroad
SHARE

പൊരി വെയിലിൽ നട്ടം തിരിയുമ്പോൾ ഉള്ള് കുളിർപ്പിക്കാൻ ഒരു നാടൻ സംഭാരക്കട പരിചയപ്പെട്ടാലോ? ‘ഈറ്റ് കൊച്ചി ഈറ്റ്’ എന്ന ഫേസ്ബുക്ക് കൂട്ടായ്മയിൽ ആൽബിൻ ആബിയാണ് കൊച്ചിയിലെ ബ്രാഹ്മിൺസ്  സംഭരക്കട പരിചയപ്പെടുത്തുന്നത്. ഫേസ്ബുക്ക് കുറിപ്പ് വായിക്കാം.

‘‘എറണാകുളം എംജി റോഡിൽ പദ്മ തീയറ്ററിന് അരികിലുള്ള ജ്യൂ സ്ട്രീറ്റ് റോഡിലൂടെ കുറച്ചു മുന്നോട്ടു നടന്നാൽ ഇടത് വശത്തായി ഒരു ഉന്തുവണ്ടിയിൽ ഒരു ബ്രാഹ്മിൺസ് സംഭാരക്കടയുണ്ട്.

ഒരു ബോട്ടിലിൽ നല്ല തണുത്ത മോരൊഴിച്ച് അരച്ച ഇഞ്ചിയും മുളകും പുതിനയും ചേർന്ന മസാലയും ഉപ്പും കുറച്ച് ഐസും ചേർത്ത് കുലുക്കി ഒരു ഗ്ലാസിൽ ഒഴിച്ച് ഇങ്ങ് തരും. പൊരി വെയിലത്ത് പൊള്ളി നിൽക്കുമ്പോൾ അതൊന്നു കുടിക്കണം. ജീവൻ തിരികെ കിട്ടുന്ന ഒരു ഫീലാണ് ആവശ്യത്തിന് ഉപ്പും പുളിയും എരിവും ചവർപ്പും എല്ലാം സമ്മിശ്രമായ ഒരു രുചി അങ്ങനെ നാവിനെ നനച്ച് അങ്ങനെ അന്നനാളത്തിലേക്ക് ഇറങ്ങിപ്പോകുന്ന അനുഭവം അവർണ്ണനീയമാണ്.

ഗൗഡ സ്വാരസത ബ്രാഹ്മണ സമുദായത്തിൽ (കൊങ്കിണികൾ) ആണ് ഇതിന്റെ നടത്തിപ്പുകാർ എന്നതു കൊണ്ടു തന്നെ ആ കമ്മ്യൂണിറ്റിയുടെ  ടച്ചുണ്ട് ഈ സംഭാരത്തിൽ . പത്മ ഭാഗത്തേക്കു വരുന്നവർക്ക് ഉച്ച സമയങ്ങളിൽ ഇത് ഒന്ന് രുചിച്ചു നോക്കാവുന്നതാണ്.

15 രൂപയാണ് ഒരു ഗ്ലാസ് സംഭാരത്തിന്റെ വില. ഉച്ചകഴിഞ്ഞ് ഈ കട നല്ല നാടൻ എണ്ണ പലഹാരങ്ങളുമായി ഒരു ചായക്കടയായി മാറും അതുകൊണ്ട് ഉച്ച സമയങ്ങളിൽ മാത്രമേ സംഭാരം ഉണ്ടാവൂ.’’

English Summary: Brahmins Sambharam Kochi

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA