ADVERTISEMENT

പ്രവാസികളായ എല്ലാവർക്കും ബന്ധുക്കളും വീട്ടുകാരും കഴിഞ്ഞാൽ പിന്നെ അവർ മിസ്സ് ചെയ്യുന്നത്  നാട്ടിലെ ഹോട്ടലുകളിലെ ഭക്ഷണമായിരിക്കും. നാടൻ രുചിയിൽ വീട്ടിൽ ഉണ്ടാക്കിയാലും  ചില അവസരങ്ങളിൽ പുറത്തുപോയി ഭക്ഷണം കഴിക്കാൻ ആഗ്രഹിക്കുന്ന മലയാളിക്ക് മിക്കപ്പോഴും ഇറ്റാലിയൻ–അമേരിക്കൻ ഭക്ഷണമോ അഥവാ ഇന്ത്യൻ റസ്റ്റോറന്റിൽ പോവുകയാണെങ്കിൽ നോർത്ത് ഇന്ത്യൻ ഭക്ഷണമോ കഴിച്ച് ആശ്വസിക്കേണ്ടിവരും. ഇങ്ങനെയുള്ള സാഹചര്യത്തിൽ ന്യൂജഴ്സിയിലെ വാരനിലുള്ള (Warren)  "അരോമ ഇന്ത്യൻ റസ്റ്റോറൻറ്" പല  അമേരിക്കൻ മലയാളികൾക്കും ഒരു ആശ്വാസമാണ്. 

വീക്കെൻഡ് സ്പെഷൽ ബഫെ ആസ്വദിച്ചു കഴിഞ്ഞാൽ നമ്മുടെ മനസ്സും വയറും ഒരു പോലെ നിറയും. അമ്പതിൽപരം വിഭവങ്ങളാണ് അവിടെ നിരത്തിയിരിക്കുന്നത്. അതിൽ  വെജിറ്റേറിയനും നോൺ വെജിറ്റേറിയനും ആയ കേരളത്തിലെ തനതായ രീതിയിൽ ഉള്ള എല്ലാ ഭക്ഷണങ്ങളും ഉണ്ടാകും. അതൊടൊപ്പം തന്നെ ഇൻഡോ–ചൈനീസ്, നോർത്തിന്ത്യൻ ഭക്ഷണവും ഉൾപ്പെടുത്തിയിട്ടുണ്ട്. ആറേഴു തരം തോരനും മെഴുക്കുവരട്ടിയും  അവിയലും സാമ്പാറും കൂടാതെ അപ്പം മുട്ടക്കറി താറാവ് റോസ്റ്റ് എന്ന്  വേണ്ട, നാടൻ പൊറാട്ട ബിരിയാണി എന്നിങ്ങനെ ആ ലിസ്റ്റ് നീണ്ടുപോകുന്നു. മധുരത്തിനായി വിവിധതരം പായസങ്ങൾ, കേസരി, പഴങ്ങൾ... ഒടുവിൽ ഒരു അടിപൊളി മസാല ചായ കൂട്ടിന് പഴംപൊരി, ഉഴുന്നുവട, കട്‌ലറ്റ്...

മതിയാവോളം കഴിച്ച് ഇറങ്ങുന്ന ഏതൊരു ഭക്ഷണപ്രിയന്റെയും മനസ് സന്തോഷം കൊണ്ട് തുള്ളിച്ചാടും. "വേണ്ടുവോളം ഭക്ഷണം കഴിക്കാം പക്ഷേ പ്ലേറ്റിൽ എടുത്ത് ഭക്ഷണം പാഴാക്കി കളയരുത്"  ഈ ഒരൊറ്റ കാര്യം മാത്രം ശ്രദ്ധിക്കുക എന്നത് ഇവരുടെ  മറ്റൊരു പ്രത്യേകതയാണ്. 

ഇരിഞ്ഞാലക്കുടക്കാരായ ശ്രീകുമാർ ഷീല ദമ്പതിമാർ 10 വർഷത്തിലധികമായി മറ്റ് രണ്ട് പാർട്ട്നേഴ്സിനൊപ്പം ഈ സ്ഥാപനം നടത്തുന്നത്. സ്വാദിന്റെയും ഗുണത്തിന്റെയും കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും ഇല്ല. ഗൃഹാതുരത്വം നിറഞ്ഞ രുചിക്കൂട്ടുകളും അവരുടെ സ്നേഹം നിറഞ്ഞ പെരുമാറ്റവും ആണ് ഈ റസ്റ്റോറന്റിന്റെ വിജയ രഹസ്യം.

English Summary: Restaurants in America, Aroma Indian Restaurant NJ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com