കോവിഡ്- പ്രതിരോധശേഷി കൂട്ടാൻ ഈ 10 ഭക്ഷണങ്ങൾ സഹായിക്കും

10-food-list
SHARE

കോവിഡ് 19 നെ പ്രതിരോധിക്കാൻ എന്തൊക്കെ ഭക്ഷണം കഴിക്കാം എന്നുള്ള കാര്യത്തിൽ ചർച്ചകൾ ചൂടുപിടിച്ചു കഴിഞ്ഞു. ഇതേ കുറിച്ച് ഡോ.മുഹമ്മദ് ജസീലിന്റെ വിഡിയോ ശ്രദ്ധേയമാവുകയാണ്. വൈറ്റമിൻ എ, ഡി, സി, ഇ, ബി 6, സെലീനിയം അടങ്ങിയ ഭക്ഷണങ്ങളാണ്  രോഗപ്രതിരോധ ശക്തി കൂട്ടാൻ കഴിക്കേണ്ടത്. പച്ചക്കറികളും പഴവർഗങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.

രോഗപ്രതിരോധശക്തി കൂട്ടുന്ന ഭക്ഷണങ്ങൾ

∙വെളുത്തുളളി കൂടുതലായി കഴിക്കുക എന്ന് കേൾക്കുമ്പോൾ കറികളിലും അച്ചാറിട്ടും കഴിക്കുന്നവരാണ് കൂടുതൽ. എന്നാൽ ഇതിനേക്കാൾ ഫലപ്രദം രണ്ടോ മൂന്നോ വെളുത്തുള്ളി ചെറുതായി അരിഞ്ഞ് കഴിക്കുന്ന ഭക്ഷണത്തിൽ ചേർക്കുന്നതാണ് ഫലപ്രദം.

∙ഇഞ്ചി, മഞ്ഞൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.

∙കാരറ്റ്, പപ്പായ, ഓറഞ്ച്, വാൽനട്ട്, ബദാം

∙തൈര്, മത്തങ്ങ, മത്തി, സാൽമൺ

∙നേന്ത്രപ്പഴം 

∙പച്ചനിറത്തിലുള്ള ചീര, മുരിങ്ങയില, പച്ചക്കറികൾ എന്നിവ ഉറപ്പായും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.

തണ്ണിമത്തൻ ശ്രദ്ധിച്ച് കഴിക്കണം‘

ഇപ്പോൾ ധാരാളം ലഭിക്കുന്ന തണ്ണിമത്തങ്ങ അധികം കഴിക്കാതിരിക്കുന്നതാണ് നല്ലത്. 

English Summary: Immunity Boosting Food

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA