ADVERTISEMENT

കൃഷി ചെയ്തുണ്ടാക്കിയ ലോകത്തിലെ ആദ്യത്തെ പഴം എന്ന വിശേഷണം ഏത്തപ്പഴത്തിന് (നേന്ത്രപ്പഴം) അവകാശപ്പെട്ടതാണ്. 8000 ബിസി മുതൽ നേന്ത്രപ്പഴം ന്യൂഗിനിയിൽ കൃഷി ചെയ്യപ്പെട്ടിരുന്നതായി ചരിത്രകാരൻമാർ അവകാശപ്പെടുന്നു. 

ശരീരത്തിന്റെ പ്രതിരോധം വർധിപ്പിക്കാനുള്ള നേന്ത്രപ്പഴത്തിന്റെ കഴിവ് അപാരമാണ്. ഇതിലടങ്ങിയിരിക്കുന്ന മാംസ്യവും നാരുകളും ആന്റി–ഓക്സിഡന്റുകളും ഇരുമ്പും മറ്റ് പോഷകങ്ങളും ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കുന്ന ഘടകമാണ്. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവുകൂട്ടാൻ സഹായിക്കുന്ന  ഇരുമ്പ് ഏത്തപ്പഴത്തിലുണ്ട്. ഇതുമൂലം വിളർച്ച, ക്ഷീണം എന്നിവ ഒഴിവാക്കി ശരീരത്തിന് കൂടുതൽ പ്രതിരോധശക്തി നൽകുന്നു. ജീവകങ്ങളുടെയും മറ്റ് പോഷകങ്ങളുടെയും കലവറയായതിനാൽ നേന്ത്രപ്പഴത്തിനെ പഴങ്ങളിലെ പവര്‍ഹൗസ് എന്ന് വിളിക്കാറുണ്ട്.

ആപ്പിളിനെ അപേക്ഷിച്ച് അന്നജം, വൈറ്റമിൻ–എ, ഇരുമ്പ്, ഫോസ്ഫറസ് എന്നിവ അഞ്ചിരട്ടി ഒരു നേന്ത്രപ്പഴത്തിൽ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതുകൂടാതെ വൈറ്റമിൻ–സി, പൊട്ടാസ്യം, ധാതുക്കൾ എന്നിവയും ധാരാളമായി അടങ്ങിയിട്ടുണ്ട്. നേന്ത്രപ്പഴത്തിൽ പഞ്ചസാരയുടെ അളവ് കൂടുതലാണെങ്കിലും അവയിലുള്ള പെക്ടിൻപോലുള്ള നാരുകൾ ഗ്ലൂക്കോസിന്റെ അളവിനെ ക്രമീകരിച്ച് നിർത്തുന്നതിനാൽ മികച്ച പഴമായി കണക്കാക്കാം. ദഹനത്തെ ഏറെ സഹായിക്കുന്ന ഘടകങ്ങളാണ് അന്നജവും പെക്ടിനും. ഇവ നേന്ത്രപ്പഴത്തിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. 

കലോറി ഏറെ കുറഞ്ഞ ആഹാരമായതിനാൽ അമിതവണ്ണം ശരീരത്തിന് നൽകുന്നില്ല. കിഡ്നി, ഹൃദയം എന്നിവയടെ ആരോഗ്യം കാക്കുന്ന കാര്യത്തിലും നേന്ത്രപ്പഴം നല്ലതാണ്. 

രക്തസമ്മർദം കുറയ്ക്കാനും ഏത്തപ്പഴത്തിന് കഴിയും.

English Summary: Bananas are one of the world's most appealing fruits

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com