ADVERTISEMENT

കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി എല്ലാവരും വീടുകളിലേക്ക് ഒതുങ്ങിയിരിക്കുന്നു. ഇപ്പോൾ വർക്ക് ഫ്രം ഹോം എന്ന സമ്പ്രദായത്തിലൂടെ വീടുകൾ  തൊഴിൽ ഇടങ്ങളായി. തിരക്ക് പിടിച്ച ജീവിത ഓട്ടത്തിനിടയിൽ നമ്മളെ അറിയുവാനും കണ്ടെത്താനുമുള്ള    ഗുണപ്രദമായ സമയമായി ഈ കൊറോണ കാലങ്ങളെ മാറ്റിയാലോ? ആ മാറ്റത്തിന്റെ തുടക്കമായി  ആരോഗ്യമുള്ള  ഭക്ഷണ വൈവിധ്യങ്ങളെ കുറിച്ച്  കൂടുതൽ മനസിലാക്കാം. വീട്ടിൽ ഇരുന്നാൽ പോലും പിടികൂടുന്ന അസുഖമാണ് ജലദോഷ പനി. എന്നാൽ ഈ പനിയും ജലദോഷവുമൊക്കെ  വൈറസുകളുടെ ആക്രമണം മൂലമാണ്  ഉണ്ടാകുന്നത്. ഈ  വൈറസുകളെ പൂർണ്ണമായി ഒഴിവാക്കാനുള്ള മരുന്നുകൾ ഇതുവരെ കണ്ടെത്തിയിട്ടില്ല.  ജീവന് ഭീഷണിയല്ലാത്ത ഇത്തരം  വൈറസുകളെ പൂർണ്ണമായും ഒഴിവാക്കേണ്ട ആവശ്യവും  ഉണ്ടാകുന്നില്ല. എന്നാൽ നമ്മുടെ ഭക്ഷണ ശീലങ്ങളിലൂടെ  ഇത്തരം വൈറസുകളുടെ  ആക്രമണങ്ങളെ തടയുവാൻ സാധിക്കും. അത്തരത്തിലുള്ള ആറ് ഭക്ഷ്യ വിഭവങ്ങൾ ഏതൊക്കെ ആണ് എന്ന് പരിശോധിക്കാം. 

1.  കൂൺ 

രോഗവിഷാണുക്കളെ പ്രതിരോധിച്ച് ശരീരത്തിന് ആവശ്യമായ ഊർജം നൽകുന്നു

2.  വെളുത്തുള്ളി 

നമ്മുടെ ശരീരത്തിലെ രോഗാണുക്കളെ ഇല്ലായ്മ ചെയ്യുന്ന കോശങ്ങളുണ്ട്. ഇത്തരം കോശങ്ങളുടെ ശേഷി വർധിപ്പിക്കുവാൻ വെളുത്തുള്ളി അടങ്ങിയ ഭക്ഷ്യ വിഭവങ്ങൾ കഴിക്കുന്നത് ഗുണപ്രദമാണ്. (അച്ചാറാക്കി കഴിക്കുമ്പോൾ ഗുണം കുറയും!). രണ്ടോ മൂന്നോ വെളുത്തുള്ളി ചെറുതായി അരിഞ്ഞ് കഴിക്കുന്ന ഭക്ഷണത്തിൽ ചേർക്കുന്നതാണ് ഫലപ്രദം.

3.  കിവി 

ശരീരത്തിന് ആവശ്യമുള്ള വൈറ്റമിൻ സി യുടെ 275 % കിവിയിൽ നിന്ന് ലഭിക്കുന്നു. ശരീരത്തിലെ  വൈറ്റമിൻ സി ജലദോഷ പനി തടയുവാൻ സഹായിക്കുന്നു 

4.  മത്തങ്ങ കുരു 

ശരീരത്തിലെ സിങ്കിന്റെ വ്യാപ്തി വർധിക്കുന്നതോടെ രോഗാണുക്കളുടെ പ്രവേശനം അസാധ്യമാകുന്നു. മത്തങ്ങ കുരുവിൽ അടങ്ങിയ ഭക്ഷ്യ     വസ്തുക്കൾ കഴിക്കുന്നതിലൂടെ ശരീരത്തിലെ സിങ്കിന്റെ തോത് വർധിക്കുന്നു. 

5.  തൈര് 

തൈര് കൊണ്ട് നമ്മൾ പല തരത്തിലുള്ള വിഭങ്ങൾ ഉണ്ടാക്കാറുണ്ട്. ശരീരത്തിലെ ദഹന പ്രക്രിയക്ക് സഹായിക്കുന്ന  പ്രൊ ബയോട്ടിക് എന്ന സൂക്ഷ്മജീവികളുടെ ക്രമാനുഗതമായ വികസനത്തിന് ഗുണപ്രദമായ ആഹാരമാണ് തൈര്.

6.  വെള്ളം

വേണ്ടുവോളം വെള്ളം കുടിക്കുക.  ശരീരശാസ്ത്രപരമായ എല്ലാവിധ പ്രവർത്തനങ്ങൾക്കും അനിവാര്യമാണ് വെള്ളം.

English Summary: Flu Prevention Food List

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com