ഈ അവശ്യ വസ്തുക്കൾ കരുതി വയ്ക്കാം

almonds
SHARE

കൊറോണ വൈറസിന്റെ  വ്യാപ്തിയും ഭീതിയും ദിനംപ്രതി വർധിക്കുകയാണ്. പുറത്തിറങ്ങാൻ കർശനമായ നിയന്ത്രണങ്ങൾ ഉള്ളതിനാൽ ഭക്ഷ്യസാധനങ്ങൾ വലിയ തോതിൽ വാങ്ങി വയ്ക്കുകയാണ് പലരും. പോഷക ഗുണമുള്ള ഭക്ഷ്യസാധനങ്ങളുടെ ലഭ്യത ഉറപ്പു വരുത്തുകയാണ് ഏറ്റവും വലിയ വെല്ലുവിളി. കേടു കൂടാതെനീണ്ട കാലം സൂക്ഷിക്കുവാൻ സാധിക്കുന്ന ഭക്ഷ്യ സാധനങ്ങൾ വാങ്ങുവാനാണ് ഈ സാഹചര്യത്തിൽ നാം ശ്രദ്ധിക്കേണ്ടത്‌. അത്തരം ചില ഭക്ഷ്യ സാധനങ്ങൾ എന്തൊക്കെയാണ് എന്ന് പരിശോധിക്കാം.

milk

പാൽ/തൈര്

പാക്കറ്റിൽ ലഭിക്കുന്ന പാലിന് പകരം ലോങ് ലൈഫ് ഉള്ള പാൽ വാങ്ങുന്നതായിരിക്കും ഉചിതം. ബാക്കി വരുന്ന പാൽ ഫ്രിജിൽ സൂക്ഷിച്ച് ആവശ്യാനുസരണം ഉപയോഗിക്കാം. പ്രാതലിനും വൈകുന്നേരത്തെ ചായയ്ക്കും പാൽ ഒഴിച്ചു കൂടാനാകാത്ത പാനീയമാണ്. ഇപ്രകാരമുള്ള ലോങ് ലൈഫ് തൈരും പാലും വിപണിയിൽ ഇപ്പോൾ ലഭ്യമാണ്. ഭക്ഷ്യധാന്യങ്ങള്‍, ഉണക്കപ്പഴങ്ങള്‍, കായ്കള്‍ തുടങ്ങിയവയുടെ മിശ്രിതം കരുതി വയ്ക്കാം. ഇപ്പോൾ വീടുകളാണ് തൊഴിലിടങ്ങൾ. അതുകൊണ്ടുതന്നെ വിഭവ സമൃദ്ധമായ പ്രാതൽ ഉണ്ടാക്കുക എപ്പോഴും സാധ്യമല്ല . ഇത്തരം സാഹചര്യങ്ങളിൽ  ധാന്യങ്ങളും ഉണക്കപ്പഴങ്ങളും കായ്കളും ചേർത്തുള്ള ഓട്സ് വിഭവങ്ങൾ ഉചിതമായിരിക്കും. നാരുകൾ അടങ്ങിയ ഇത്തരം ഭക്ഷ്യ വസ്തുക്കൾ അരോഗ്യത്തിന്  ഗുണപ്രദമാണ്.

Wheat Ada Recipe

ഗോതമ്പ്

അരിക്കഞ്ഞിക്ക് പകരം ഗോതമ്പ് കഞ്ഞി കഴിക്കുന്നതാണ് ഉചിതം. നുറുക്ക് ഗോതമ്പ് കൊണ്ടുള്ള പായസം, ഉപ്പുമാവ്, സാലഡ്  തുടങ്ങിയവയും ആരോഗ്യപ്രദമാണ്.

862366328

പാചകഎണ്ണ

പാചക എണ്ണ മിതമായി ഉപയോഗിക്കുമ്പോൾ കൂടുതൽ നാൾ നിൽക്കുകയും  കൊഴുപ്പ് കുറയ്ക്കുകയും  ചെയ്യും.  അല്പം ചിലവേറിയതാണെങ്കിലും ഒലിവ് എണ്ണ ഉപയോഗിച്ചുള്ള സാലഡ് ഗുണപ്രദമാണ്.

dal-cheera

പയർ

വൃത്തിയുള്ള മാംസത്തിന്റെ ദൗർലഭ്യം ഇപ്പോൾ വ്യാപകമാണ്. എന്നാൽ രോഗപ്രതിരോധത്തിന്റെ ഭാഗമായി പ്രോട്ടീൻ അടങ്ങിയ ആഹാരം കഴിക്കേണ്ടത് അനിവാര്യവുമാണ്‌. അതിനാൽ വൈവിധ്യമാർന്ന പയർവർഗ്ഗങ്ങൾ അടങ്ങിയ വിഭവങ്ങൾ പാകം ചെയ്യുന്നത് ഉചിതമായിരിക്കും. ദാൽ ഫ്രൈ, ദാൽ തട്ക തുടങ്ങിയ വിഭവങ്ങൾ പരീക്ഷിക്കാവുന്നതാണ്.

616256896

ധാന്യ മാവ്

വൈവിധ്യമുള്ള ധാന്യങ്ങൾ അടങ്ങിയ മാവ് കൊണ്ടുള്ള വിഭങ്ങൾ ശരീരത്തിന് ആവശ്യമുള്ള കലോറി നൽകും. രുചി പകരുമെങ്കിലും മൈദ മാവ് ദൂരവ്യാപകമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും. അതിനാൽ ഗോതമ്പുമാവ് ഉപയോഗിച്ചുള്ള വിഭവങ്ങൾ ഉണ്ടാക്കുന്നതാണ് ഗുണപ്രദം

Cashew

കായവിഭവങ്ങൾ

വീട്ടിൽ അലസമായി ഇരിക്കുന്ന അവസരങ്ങളിലാണ് നമ്മൾ ലഘു ഭക്ഷണം കൂടുതലായി കഴിക്കുന്നത്.  മിക്സ്ചർ, ചിപ്സ് തുടങ്ങിയ ലഘു ഭക്ഷണങ്ങൾ കൂടുതലായി കഴിക്കുന്നത് ആരോഗ്യത്തിന്‌ ഹാനികരമാണ്. എന്നാൽ  ബദാം, അണ്ടിപരിപ്പ് തുടങ്ങിയ ഉണങ്ങിയ പഴങ്ങൾ കഴിക്കുന്നത് ശരീരത്തിന് ഗുണവും ഊർജവും പകരുന്നു.

fish and flour

ഉണക്ക മീൻ

നല്ല മത്സ്യം ഇപ്പോൾ വിരളമാണ്. അതിനാൽ ഉണക്കമീനിനെ ആശ്രയിക്കുന്നതായിരിക്കും ഉചിതം. ടിന്നിൽ അടച്ച മീനിൽ ഉപ്പു വെള്ളം ചേർക്കുന്നത് മീൻ കേടുവരാതിരിക്കുവാൻ നല്ലതായിരിക്കും.

chocolate

ചോക്ലേറ്റ്

ലോക്ഡൗൺ കാലത്തെ വിരസത മാറ്റുവാൻ ഏറ്റവും നല്ല മാർഗമാണ് ചോക്ലേറ്റുകൾ. അത് കൊണ്ട് പോഷക ഗുണമുള്ള ഡാർക്ക് ചോക്ലേറ്റുകളോ പഞ്ചസാര കുറവുള്ള ചോക്ലേറ്റോ ഉപയോഗിക്കാവുന്നതാണ്.

English Summary: Lockdown food, stores essential

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA