വീട്ടുജോലി പങ്കിട്ട് എടുക്കണം, കേട്ടതിൽ ഏറ്റവും മനോഹരമായ വാക്കുകൾ : ചിന്താ ജെറോം

chintha-jerome-hails-pinarayis-call-to-emn-to-share-house-hold-chores
SHARE

‘വീട്ടുജോലിയിൽ പുരുഷന്മാർ സഹായിക്കണം’ കേരളത്തിന്റെ മുഖ്യമന്ത്രിയിൽ നിന്നും കേൾക്കാൻ കഴിയുന്ന ഏറ്റവും മനോഹരമായ വാക്കുകളാണിതെന്ന് യുവജന കമ്മീഷൻ ചെയർപേഴ്സൺ ചിന്താ ജെറോം. ഇത്രയും സ്ത്രീപക്ഷമായി, സൗഹൃദപരമായി സംസാരിക്കുന്ന ഒരു ഭരണാധികാരി ഈ നാട്ടിലുണ്ട് എന്നത് അഭിമാനകരമായ കാര്യമാണ്. മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതിന് വിശാലമായി അർത്ഥമുണ്ട്. നമ്മുടെ കുടുംബങ്ങൾക്കകത്ത് ജനാധിപത്യം കൃത്യമായി ഉണ്ടാകേണ്ടത് എങ്ങനെയെന്ന് വളരെ വ്യക്തമായി അദ്ദേഹം സൂചിപ്പിച്ചിരിക്കുകയാണ്. കൊറോണ കാലത്ത് നടത്തുന്ന വാർത്ത സമ്മേളനങ്ങളിലെല്ലാം ഓരോ മനുഷ്യജീവിതങ്ങളെയും എത്ര സൂക്ഷ്മാർത്ഥത്തിലാണ് അദ്ദേഹം പരിപാലിക്കുന്നത് എന്നത് കണ്ടിട്ടുണ്ട്. അത് അതിഥി തൊഴിലാളികൾ, ട്രാൻസ്ജെൻഡേഴ്സ്, നവജാത ശിശുക്കൾ, മിണ്ടാപ്രാണികൾ...എല്ലാവരുടെയും കാര്യത്തിൽ ഈ ശ്രദ്ധയുണ്ട്. 

പലരുടെയും ശ്രദ്ധപോകാതിരുന്ന കാര്യമാണ് വീട്ടിലെ സ്ത്രീകളുടെത്. വീട്ടിലും പുറത്തും ഒരു പോലെ ജോലിചെയ്യുന്നു. ജോലിക്കു പോകുന്ന സ്ത്രീകളാണെങ്കിൽ അവർ വീട്ടിൽ ചെയ്യുന്ന ജോലികൾക്ക് ഒട്ടും കുറവ് വരുന്നത് കണ്ടിട്ടില്ല. രണ്ടും ഒരു പോലെ കൊണ്ടുപോകുന്ന സ്ത്രീകളാണ് കൂടുതലും. അതിലൊരു മാറ്റം വരണമെന്നും എല്ലാവരും തുല്യപങ്കാളിത്തത്തോടെ ഉത്തരവാദിത്വങ്ങൾ  ഏറ്റെടുക്കണമെന്നുമാണ് മുഖ്യമന്ത്രിയുടെ വാക്കുകളിൽ നിന്നും മനസിലാക്കാൻ കഴിയുന്നത്. പല കുടുംബങ്ങളിലും ജോലികൾ പങ്കിടാൻ പുരുഷൻമാർ തായാറാകുന്നുണ്ട്, എല്ലായിടത്തേക്കും അത് വ്യാപിക്കണം. കൂടുതൽ അർത്ഥത്തിൽ പുരുഷൻമാരും സ്ത്രീകളും ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾപോലെ മുന്നോട്ട് പോകാൻ കഴിയുന്ന ഒരു അന്തരീക്ഷം ഉണ്ടാകണം, അതാണ് നമ്മൾ ആഗ്രഹിക്കുന്നതും. 

കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് യുവജന കമ്മീഷന്റെ പ്രവർത്തനങ്ങൾ ക്രോഡീകരിക്കുന്ന തിരക്കിലാണ് ചിന്ത ജെറോം.

English Summary: Chintha Jerome hails Pinarayi's call to men to share household choresതൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA