സെലിബ്രിറ്റിയാണെങ്കിലും സാധാരണക്കാരായാലും ലോക്ഡൗൺ കാലത്ത് വീട്ടിൽ ഒതുങ്ങിക്കൂടുമ്പോൾ കേക്ക് എന്തിനു വേണ്ടെന്നു വയ്ക്കണം? ബോളിവുഡ് താരം ശിൽപ ഷെട്ടി തയാറാക്കിയ കേക്ക് കണ്ടാൽ ആർക്കും ആത്മവിശ്വാസം വർധിക്കും. ലോക്ഡൗൺ സമയത്ത് ഭർത്താവ് രാജ് കുന്ദ്രയും മകൻ വിയാനും ചേർന്ന് തയാറാക്കിയ വനില മെർലിങ് കേക്കിന്റെ വിഡിയോയാണ് ശിൽപ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.
മകൾ പിറന്നതിന്റെ നാൽപതാം ദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് കേക്കുണ്ടാക്കിയത്. സ്വസ്ത് രഹോ മസ്ത് രഹോ ഖാത്തെ രഹോ.... എന്ന ആശംസയോടെയാണ് ശിൽപ വിഡിയോ അവസാനിപ്പിക്കുന്നത്.
വിഡിയോ കാണാം..
ലോക്ഡൗൺ കാലത്ത് ശിൽപയുടെ കേക്ക് പരീക്ഷണം

SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.