‘നീനാ നിനക്ക് കാലത്ത് പുട്ട് തന്നെ വേണം ന്ന് നിർബന്ധമുണ്ടോ...’; പുട്ടു കുറ്റിയിൽ ചില്ലിട്ടില്ല!

puttumaking
SHARE

വീട്ടു ജോലിയിൽ പുരുഷൻമാർ സ്ത്രീകളെ സഹായിക്കണം എന്ന് പറഞ്ഞതുകൊണ്ടാണോ എന്നറിയില്ല യുവതാരം കൃഷ്ണ ശങ്കര്‍ അടുക്കളയിൽ കയറി ചെറിയൊരു പാചകം ചെയ്തു, അത് ഫെയ്സ്ബുക്കിൽ പോസ്റ്റും ചെയ്തു. പ്രഷർ കുക്കറിൽ പുട്ടുണ്ടാക്കാൻ ചില്ലിട്ടില്ലെന്നും പറഞ്ഞുള്ള ചിത്രമാണ്, അടി കുറിപ്പാണ് കാഴ്ചക്കാരിൽ ചിരിയുണർത്തുന്നത് “നീനാ നിനക്ക് കാലത്ത് പുട്ട് തന്നെ വേണം ന്ന് നിർബന്ധമുണ്ടോ.... ദോശയായാൽ കൊഴപ്പം ഇല്ലല്ലോ! ല്ലേ......  ലെപുട്ടും കുറ്റിയിൽ ചില്ലിടാൻ മറന്ന് പോയ ഞ്യാൻ... #chiefministerofkerala #helpinghusband #stayathome

ക്രോണിക്ക് ബാച്ചിലർ സിനിമയിൽ ഹരിശ്രീ അശോകന്റെ "ശ്രീക്കുട്ടാ...രാത്രി നിനക്ക് പുട്ട് വേണമെന്ന് നിർബന്ധമുണ്ടോ? ചപ്പാത്തിയായാലോ? എന്ന സംഭാഷണം നിരവധി പേർ ഇതിനു താഴെ കമന്റായി ഇട്ടിട്ടുണ്ട്.

ലോക്ക് ഡൗണ്‍ കാലത്ത് എല്ലാ സിനിമാ താരങ്ങളും തിരക്കുകളൊഴിഞ്ഞ് വീടിനുള്ളിൽ തന്നെയാണ്. തങ്ങളുടെ ലോക്ക് ഡൗൺ അനുഭവങ്ങളും കൊറോണ ബോധവൽക്കരണ പോസ്റ്റുകളുമൊക്കെ സോഷ്യൽ മീഡിയയിലൂടെ പല താരങ്ങളും ആരാധകർക്കായി പങ്കുവയ്ക്കുന്നുമുണ്ട്. 

English Summary: Actor KrishnaSankar, Helping Husbands in Lockdown 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA