ലോക്ഡൗൺ കാലം; പാചകപരീക്ഷണങ്ങളുമായി ദീപിക; അഭിനന്ദിച്ച് രൺവീർ

Deepika
SHARE

പുതിയ റിലീസുകൾ ഇല്ല. സിനിമാ പ്രചാരണ പ്രവർത്തനങ്ങളുമില്ല . കോവിഡ് കാലത്ത് സിനിമാ ലോകവും വീട്ടിലിരുപ്പാണ്. എന്നാൽ വീട്ടിൽ വിരസമായി ഇരിക്കാതെ രുചികരമായ പാചക പരീക്ഷണത്തിൽ ഏർപ്പെട്ടിരിക്കുകയാണ് ബോളിവുഡിലെ താര റാണി ദീപിക പദുകോൺ. സിനിമയിലൂടെ മാത്രമല്ല പാചക പരീക്ഷണത്തിലൂടെയും ആരാധകരെ എങ്ങനെ കയ്യിലെടുക്കാമെന്ന്   ദീപികയെ കണ്ട് മറ്റ് താരങ്ങളും ഇനിമുതൽ  പഠിക്കേണ്ടി വരും.   

ദീപികയ്ക്ക് മികച്ച പിന്തുണയുമായി ഭർത്താവും നടനുമായ രൺവീർ സിങ്ങും ഒപ്പമുണ്ട്.  ദീപിക തയാറാക്കിയ  രുചികരമായ വിഭവങ്ങൾ രൺവീറാണ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. "പതി പരമേശ്വരന് വേണ്ടി  എന്റെ ഭാര്യ സ്വന്തം കൈക്കൊണ്ട് ഉണ്ടാക്കിയ രുചികരമായ ആഹാരം, ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു ദീപസ്‌" എന്ന തലക്കെട്ട് നൽകിക്കൊണ്ടാണ്  രൺവീർ ദീപികയെ അഭിനന്ദിച്ചിരിക്കുന്നത്.  

തായി ഗ്രീൻ കറി, തായി സലാഡ്, വെജിറ്റബിൾ സൂപ്പ് അങ്ങനെ രുചികരവും ഗുണപ്രദവുമായ ഭക്ഷ്യ വിഭവങ്ങളാണ് ദീപിക ഒരുക്കിയിരിക്കുന്നത്. ഭർത്താവ് രൺവീറിന്റെ സഹായത്തോടെ കേക്ക് ബേക്കിങ്ങും ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്. കോവിഡ് കാലങ്ങളെ എങ്ങനെ കാര്യക്ഷമമായി പ്രയോജനപ്പെടുത്താം എന്നതിന്റെ മികച്ച ഉദാഹരണം കൂടിയാണ്  ബോളിവുഡിലെ നമ്പർ വൺ താരസുന്ദരി ദീപിക പദുകോണിന്റെ പാചക പരീക്ഷണങ്ങൾ.

English Summary: Deepika Padukone made all this delicious Food 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA