ADVERTISEMENT

പാചകത്തിൽ ഫ്രഞ്ച് വിഭവങ്ങൾ ഉൾപ്പെടെ പുതിയ പരീക്ഷണങ്ങൾ നടത്തിയും വാഴക്കൃഷിയിൽ ഏർപ്പെട്ടും വീട്ടിലെ 2 നായ്ക്കുട്ടികളെ കളിപ്പിച്ചുമാണു സുനിലും ലക്ഷ്മിയും ലോക്ഡൗൺ സമയം ചെലവിടുന്നത്. 

ഫ്രാൻസിലെ കോവിഡ് വാർത്തകൾക്കു കാതോർത്തിരിക്കുകയാണു നർത്തകിയും സിനിമാതാരവുമായ പാരിസ് ലക്ഷ്മി.

ലക്ഷ്മിയുടെ ജന്മനാടാണു ഫ്രാൻസ്. മാതാപിതാക്കളും സഹോദരനും ഫ്രാൻസിലെ ഏക്സിൻ പ്രോവിൻസിലാണു കഴിയുന്നത്. അവിടെയും ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ദിവസവും ഫോണിൽ ബന്ധപ്പെടുന്നുണ്ടെങ്കിലും ആധി ഒഴിയുന്നില്ല. 

സങ്കടവാർത്തകളിൽ നിന്നു മോചനത്തിനായി കലയെ കൂട്ടുപിടിക്കുകയാണു ലക്ഷ്മിയും ഭർത്താവ് പള്ളിപ്പുറം സുനിലും. സുനിൽ കഥകളി കലാകാരനാണ്. 

കഥകളിയും ഭരതനാട്യവും സമന്വയിപ്പിച്ചു പുതിയ നൃത്തരൂപം ഒരുക്കുന്നതിന്റെ ആലോചനയും തുടങ്ങിക്കഴിഞ്ഞു.  കലാപരിപാടികളുമായി യുകെ, യുഎസ്എ, ദുബായ്, കുവൈത്ത് എന്നിവിടങ്ങളിൽ മൂന്നു മാസത്തെ പര്യടനവും പ്ലാൻ ചെയ്തിരുന്നു. അതൊക്കെ മാറ്റിവച്ചു. 

നൃത്തസംഘത്തിൽ ഉണ്ടായിരുന്ന 15 കലാകാരന്മാരുടെ കാര്യവും പരുങ്ങലിലായി. വീടിനോടു ചേർന്നുള്ള കലാശക്തി സ്കൂൾ ഓഫ് ആർട്സിന്റെ പ്രവർത്തനവും നിർത്തി. 150 കുട്ടികളാണ് ഇവിടെ നൃത്തപരിശീലനം നടത്തിയിരുന്നത്. 

മലയാളികൾക്കായി പാരിസ് ലക്ഷ്മി ഒരുക്കുന്ന ഫ്രഞ്ച് വിഭവം:  ക്രെപ്

crepe

∙ അര കിലോ ആട്ട, 5 മുട്ട, ഒരു ലീറ്റർ പാൽ, 3 ടീ സ്പൂൺ എണ്ണ, പാകത്തിന് ഉപ്പ് എന്നിവ ദോശമാവ് രൂപത്തിൽ കുഴച്ചെടുക്കുക. 

∙ കുറച്ചു സമയത്തിനു ശേഷം ഈ മാവ് ദോശക്കല്ലി‍ൽ ഒഴിച്ച് പരത്തുക. ചോക്കലേറ്റ്, പഞ്ചസാര, ചീസ് ഇവയിൽ ഏതെങ്കിലും ഉള്ളിൽ നിറച്ചു മടക്കി എടുക്കുന്നതോടെ  ക്രെപ് തയാർ. ഈ വിഭവം കുട്ടികൾക്കും ഇഷ്ടമാകും. 

English Summary: French Crepe Recipe,  Paris Lakshmi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com