അടുക്കളയിൽ അമ്മയെ സഹായിച്ച് ദുൽഖർ, കേക്ക് തയാറാക്കി അഞ്ജലി

dq-fb
SHARE

അവിടെ പച്ചക്കറി നുറുക്കൽ ഇവിടെ കേക്ക് ബേക്കിങ്, സെലിബ്രിറ്റികൾ പാചകലോകം കൈയടക്കിയിരിക്കുകയാണ്. ഇൻസ്റ്റഗ്രമിൽ ദുല്‍ഖർ സൺഡേ കുക്കിങ് എന്ന ഹാഷ് ടാഗിൽ പച്ചക്കറി നുറുക്കുന്ന ചിത്രം പങ്കു വച്ചു. ഈ ചിത്രത്തിനു താഴെ ആസിഫ് അലി തിങ്കളാഴ്ചയാണ് സൺഡേ കുക്കിങ് പോസ്റ്റ് ഇട്ടിരിക്കുന്നതെന്ന് ഓർമ്മപ്പെടുത്തുന്നു.

ക്രിക്കറ്റ് താരം സുരേഷ് റെയ്നയ്ക്ക് പാചകക്കുറിപ്പാണ് ആവശ്യം. കാളിദാസ് ജയറാം, വിജയ് യേശുദാസ്, സൗബിൻ താരനിരകൾ പാചകത്തിന് ആശംസകളുമായി എത്തിയിട്ടണ്ട്.

കേക്ക് തയാറാക്കുന്ന തിരക്കിലാണ് അഞ്ജലി 

അഞ്ജലി മേനോൻ കേക്ക്  തയാറാക്കുന്ന തിരക്കിലാണ്. കുട്ടിക്കാലത്ത് അമ്മ തയാറാക്കുന്ന ടേസ്റ്റി കേക്ക് കഴിക്കാൻ എല്ലാവർക്കും ഇഷ്ടമായിരുന്നു. രുചി നിറഞ്ഞ ആ കേക്കിന്റെ രുചികൂട്ട് ആദ്യം കഴിക്കാൻ മിക്കപ്പോഴും എനിക്ക് അവസരം കിട്ടിയിരുന്നു. അമ്മ നന്നായി കേക്ക് തയാറാക്കുമായിരുന്നു. അമ്മയുടെ ബേക്കിങ് മികവ് തനിക്കു കിട്ടിയില്ലെങ്കിലും ബാറ്റർ രുചിച്ചു നോക്കാനുള്ള കഴിവ് തന്റെ മകന് ഉണ്ടെന്നും അഞ്ജലി കുറിച്ചു.

English Summary : DQ Salmaan And Anjaly Menon in Lockdown Days Cooking

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA