ADVERTISEMENT

റേഷൻ അരിയുടെ ഗുണമേന്മയെ പരിഹസിച്ചു കൊണ്ടുള്ള സംവാദങ്ങൾ സജീവമാണ്, ഈ വിഷയത്തിൽ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി സംവാദങ്ങൾ നടക്കുന്നുണ്ട്. ലോക്ഡൗൺ സ്പെഷലായി റേഷൻ അരികൊണ്ട് രുചികരമായ ഫ്രൈഡ് റൈസ് തയാറാക്കിയിരിക്കുകയാണ് പത്തനംതിട്ടയിൽ നിന്നുള്ളൊരു വീട്ടമ്മ. ഇതിന്റെ രുചി രഹസ്യം ഇത്രമാത്രം : അരിയുടെ വേവ് ശ്രദ്ധിച്ചാൽ മാത്രം മതി. വെള്ളം ഊറ്റിയതിനു ശേഷം ഉടനെ തന്നെ പൊരിച്ചു മാറ്റി വയ്ക്കുക. ബീൻസ്,കാരറ്റ്, പച്ചമുളക് അങ്ങനെ ബാക്കി എല്ലാം സാധാരണ ഫ്രൈഡ് റൈസിന് ചേർക്കുന്നതു പോലെ ചേര്‍ത്ത് കിടിലൻ ഫ്രൈഡ് റൈസ് തയാറാക്കാം.

പത്തനംതിട്ട അടൂർ സ്വദേശി എൽ. ലീലാമണി തയാറാക്കിയ ഫ്രൈഡ് റൈസിന്റെ ചിത്രം മകൻ വിഷ്ണു പിള്ള സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തത് ഈ കുറിപ്പോടു കൂടിയാണ്.

ലോക്ഡൗൺ  സ്പെഷൽ റേഷൻ അരി ഫ്രൈഡ് റൈസ്...

അമ്മ മാസ്സ്......

പോരായ്മകൾക്കു പകരം സാധ്യതകൾ കണ്ടെത്തിയ അമ്മക്ക് വേണ്ടി... എന്ന കുറിപ്പോടെയാണ് വിഷ്ണു ചിത്രം പങ്കുവച്ചത്.

ഈ അരി കൊണ്ടുള്ള ചോറിനു കട്ടി കുറവായത് കൊണ്ട് അത്ര ഇഷ്ടായില്ലെങ്കിലും  അമ്മ അതു ഇങ്ങനെ ആക്കിയപ്പോൾ മുഴുവനും കഴിച്ചു പോയെന്നും വിഷ്ണു പറഞ്ഞു.

English Summary : Fried Rice With Ration Rice

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com