ചൂടാറാതെ 100 K ! സന്തോഷം പങ്കുവച്ച് മലയാളി ഷെഫ്

chef-pillai-
റാവിസ് ഗ്രൂപ്പ് കോർപ്പറേറ്റ് ഷെഫ് സുരേഷ് പിള്ള
SHARE

പാചകത്തിൽ തനതായ വ്യക്തി മുദ്ര പതിപ്പിച്ച റാവിസ് ഗ്രൂപ്പ് കോർപ്പറേറ്റ് ഷെഫ് സുരേഷ് പിള്ള, പാചക പരീക്ഷണങ്ങളും വിഡിയോകളിലൂടെയും സമൂഹമാധ്യമങ്ങളിൽ സജീവമാണ്. നൂതന പരീക്ഷണങ്ങളും നാടൻ വിഭവങ്ങളും ഒരു പോലെ തയാറാക്കി ഓൺലൈൻ ലോകത്ത് സജീവമാണ് അദ്ദേഹം. ഇൻസ്റ്റഗ്രാം പേജിന് 100K ഫോളേവേഴ്സിനെ നേടിയ ആദ്യ മലയാളി ഷെഫ് എന്ന ബഹുമതിയും സുരേഷ് ഈ ലോക്ഡൗൺ സമയത്ത് സ്വന്തമാക്കി. നിരവധി പേരാണ് ഷെഫ് പിള്ളയ്ക്ക് അഭിനന്ദനവുമായി എത്തിയത്.

നാടൻ രുചിയുടെ മൂല്യങ്ങളാണ് പാചകത്തിൽ വ്യത്യസ്തമായി ശ്രമിക്കാറുള്ളത്. കേരളത്തിന്റെ നൈപുണ്യങ്ങൾ അതിന്റെ എല്ലാ വൈദഗ്ദ്ധ്യത്തോടും അവതരിപ്പിക്കുകയാണ് സുരേഷ്, ജോലിചെയ്ത എല്ലാ റസ്റ്ററന്റുകളിലും ഹോട്ടലുകളും സൂക്ഷ്മബുദ്ധിയോടെ സുരേഷ് പാകം ചെയ്തത്. അഷ്ടമുടിക്കായലിന്റെ തീരത്തെ നാടും അവിടത്തെ ഭക്ഷണ വൈവിധ്യങ്ങളും അന്നും ഇന്നും ഇപ്പോഴും ഏറെ ഇഷ്ടം. ക്രിക്കറ്റ്–സിനിമാ താരങ്ങൾ, രാഷ്ട്രതലവൻമാർ, സാധാരണക്കാർ  വലിയൊരു നിരതന്നെയുണ്ട് സുരേഷിന്റെ കൈപുണ്യം അറിഞ്ഞവർ.

മാസ്റ്റർ ഷെഫ് ഫ്ലാഷ് ബാക്ക്

‘പാൻ ഫ്രൈഡ് ഹേക്ക് വിത്ത് ഗ്രീൻ മാംഗോ ആൻഡ് കോക്കനട്ട് സോസ്, കറി ലീവ്സ്, സ്പൈസ്ഡ് പൊട്ടറ്റോസ് വിത്ത് സാംഫയർ പച്ചടി ആൻഡ് കൊറിയൻഡർ ഓയിൽ’– കേൾക്കുമ്പോൾ അത്ഭുതം, എന്നാൽ ഇതെല്ലാം നമ്മുടെ അടുക്കളയിലുള്ളതൊക്കെ തന്നെ, മാങ്ങയിട്ട മീൻ കറി! ഇത് ചവറക്കാരൻ സുരേഷ് ശശിധരൻ പിള്ള ലോകപ്രശസ്ത പാചക പരിപാടിയായ ബിബിസിയുടെ മാസ്റ്റർ ഷെഫ് പ്രഫഷനൽസിനായി തയാറക്കിയ വിഭവം. ഇതാണ് സുരേഷ് ഈ രാജ്യാന്തര പാചക മത്സരവേദിയിലേക്കു അവതരിപ്പിച്ചത്. മാങ്ങയിട്ട അയലക്കറിയുടെ ചാർ വറ്റിച്ചെടുത്തു. അതിന്റെ കൂടെ ഉരുളക്കിഴങ്ങ് മസാലയുണ്ടാക്കി. ഹേക്ക് എന്ന ഇംഗ്ലണ്ടിൽ ലഭിക്കുന്ന മത്സ്യം ഫ്രൈ ചെയ്ത് അടുത്ത ലെയറാക്കി ചേർത്തു. ഇതിനൊപ്പമുള്ള കൂട്ടുകറിയായി സാംഫയർ എന്ന കടൽ സസ്യം കൊണ്ടു പച്ചടിയുമുണ്ടാക്കി, കൂടെ മല്ലിയില ചേർത്ത എണ്ണയും. ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ പാചക മത്സരത്തിലാണു തനി കേരളീയ ചേരുവകളുള്ള ഭക്ഷണവുമായി സുരേഷ് മത്സരിച്ചത്. 

ബിബിസി മാസ്റ്റർ ഷെഫ് പ്രഫഷനലിൽ പങ്കെടുക്കാൻ തിരഞ്ഞെടുത്ത അപൂർവം ഇന്ത്യക്കാരിൽ ഒരാളായിരുന്നു സുരേഷ്. ലോകത്തിലെ പാചക പരിപാടികളിൽ ശ്രദ്ധേയമായതാണു ബിബിസിയുടെ മാസ്റ്റർ ഷെഫ് പ്രഫഷനൽ. ഇതിൽ തിർഞ്ഞെടുക്കപ്പെടുക എന്നത് എളുപ്പമല്ല, മൂന്നു പാചകക്കുറിപ്പുകൾ നൽകണം, അവയുടെ വൈവിധ്യവും വിശിഷ്ടതയും കണക്കിലെടുത്താണ് തിരഞ്ഞെടുക്കപ്പെടുന്നത്. ഇങ്ങനെ തിരിഞ്ഞെടുത്തെ 48 പേരിൽ ഒരാളായിരുന്നു സുരേഷ് പിള്ള, കൂടാതെ അതിലെ ജേതാവും.

പാചകം പാഷൻ

ശശിധരൻ പിള്ളയുടെയും രാധമ്മയുടെയും മകനായ സുരേഷ് ശശിധരൻ പിള്ള പന്ത്രണ്ടു വർഷമായി ഇംഗ്ലണ്ടിൽ ആയിരുന്നു. ലണ്ടനിലെ പ്രശസ്തമായ ഹൂപ്പേഴ്സ് ലണ്ടൻ റസ്റ്ററന്റ് ശൃംഖലയിലെ ഹെഡ് ഷെഫായി പ്രവർത്തിച്ചിരുന്നു. ഭക്ഷണത്തോടുള്ള ഇഷ്ടവും, ഭക്ഷണം ഉണ്ടാക്കുന്നതിനോടുമുള്ള ഇഷ്ടവും എന്നതിനും പ്രചോദനം തന്റെ അമ്മ കാരണമായതെന്ന് സുരേഷ് തീർത്തു പറഞ്ഞു. വിവിധ രാജ്യങ്ങളിലെ ഭക്ഷണ പരിചയിവും, പാചകവും ചെയ്തിട്ടുള്ള സുരേഷ്, കേരളഭക്ഷണത്തിന്റെ സ്വാദിന്റെ ഗുണഗണങ്ങൾ എത്ര വിവരിച്ചാലും തീരില്ല എന്ന്  വിശ്വസിക്കുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA