ADVERTISEMENT

ലോകത്തിലെ ഏറ്റവും വലിയ പക്ഷി. പക്ഷികളിൽ വച്ച് ഏറ്റവും വേഗമുള്ള ഓട്ടക്കാരൻ. ബക്കറ്റ് ചിക്കൻ തയാറാക്കുന്നതു പോലെ കൂളായി ഓട്ടകപക്ഷിയെ പാകപ്പെടുത്തിയെടുക്കുന്ന അതിശയ കാഴ്ചയാണ് സമൂഹമാധ്യമങ്ങളിലെ ട്രെൻഡ്.

വൃത്തിയാക്കി വച്ചിരിക്കുന്ന ഒട്ടകപക്ഷിക്കുള്ളിൽ മസാലകൾ നിറച്ച് പുറത്തു പോകാതെ തുന്നി ചേർത്താണ് പൊള്ളിച്ചെടുക്കാൻ ഒരുക്കുന്നത്. തയാറാക്കി വച്ചിരിക്കുന്ന കുഴിയിലേക്ക് ഇലകൾ നിരത്തി അതിന്റെ മുകളിൽ ഓട്ടകപക്ഷിയെ ഇറക്കി വയ്ക്കും. നാലുപേർ ചേർന്നാണ് മസാല നിറച്ച ഓട്ടകപക്ഷിയെ പൊക്കിയെടുത്തു കൊണ്ടുവരുന്നത്. ഇത് തകരം കൊണ്ടുള്ള വലിയൊരു ടാങ്ക് കൊണ്ട് മൂടി ചുറ്റിലും തീകത്തിച്ച് ഇറച്ചി വേവിച്ച് എടുക്കും.

ഓട്ടകപക്ഷിയുടെ ഇറച്ചി കഴിക്കാൻ എങ്ങനെയുണ്ട് എന്ന് ചോദിച്ച് നിരവധി കമന്റുകളും വിഡിയോയ്ക്കു താഴെയുണ്ട്. കഴിച്ചവരിൽ പലർക്കും ഇഷ്ടപ്പെട്ടിട്ടില്ല, ചിലർ വളരെ രുചികരമാണെന്നും കുറിക്കുന്നു. ചിക്കൻ രുചി പോലെ തന്നെയെന്നു മറ്റു ചിലർ. വേണ്ട രീതിയിൽ വേവിച്ചിട്ടുണ്ടോ എന്നാണ് ചിലരുടെ സംശയം. ചിക്കൻ ഇതുപോലെ പാകപ്പെടുത്തിയാൽ രുചികരമായിരിക്കും. പക്ഷേ ഒട്ടകപക്ഷി ഈ രീതിയിൽ ചെറിയ തീയിൽ 24 മണിക്കൂർ എങ്കിലും വേവിച്ചെടുത്തെങ്കിൽ മാത്രമേ കൃത്യമായി വെന്തു കിട്ടുകയുള്ളെന്നും അഭിപ്രായമുണ്ട്. എന്തായാലും ഭക്ഷണപ്രിയർക്ക് വ്യത്യസ്തമായൊരു കാഴ്ചാനുഭവമാണ് ഈ വിഡിയോ.

English Summary: Amazing Cooking of Ostrich, Cooking with out Oven

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com