തമന്ന ഭാട്ടിയയുടെ പാചകം ; ബ്രഡ് ടോസ്റ്റും പാൻകേക്കും പ്രഭാത ഭക്ഷണത്തിന്

tamanna-cooking
SHARE

താരസുന്ദരി തമന്ന ലോക്ഡൗണിൽ വീട്ടിലിരുന്നു തയാറാക്കിയ ഹെൽത്തി പാൻ കേക്ക് റെസിപ്പി വിഡിയോയ്ക്ക് ആരാധകർ ഏറെയാണ്.

പ്രഭാത ഭക്ഷണം കാര്യമായി കഴിക്കുകയാണ് തമന്ന. ഫ്രഞ്ച് ടോസ്റ്റും പാൻ കേക്കുമാണ് തയാറാക്കുന്നത്. ബ്ലൂബറീസ്, റെഡ് ബറീസ്, പിസ്താ ആരോഗ്യകരമായ ചേരുവകൾ എല്ലാം ഉണ്ട്. ഗ്ലൂറ്റൺ ഫ്രീ ബ്രഡ് ഉപയോഗിച്ചാണ് ടോസ്റ്റ് തയാറാക്കുന്നത്. അൽപം മടിയുള്ള കൂട്ടത്തിലായതുകൊണ്ട് പാൻ കേക്ക് മാവ് തയാറാക്കാൻ റെഡിമേഡ് പാക്കറ്റാണ് ഉപയോഗിച്ചിരിക്കുന്നതെന്നും താരം പറയുന്നു.

സമൂഹമാധ്യമങ്ങളിൽ സജീവസാന്നിധ്യമാണ് താരസുന്ദരി തമന്ന ഭാട്ടിയ. സ്റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നതാണ് താരത്തിന്റെ പ്രധാന ഹോബി. രാജ്യം ലോക്ഡൗണ്‍ ആയതിനാൽ ഇക്കാലയളിൽ ആരോഗ്യത്തിന് കൂടുതൽ പ്രാധാന്യം നല്‍കാനാണ് തീരുമാനമെന്നു താരം വ്യക്തമാക്കിയിരുന്നു. തമന്നയുടെ വർക്കൗട്ട് വിഡിയോകളും ആരാധകരുടെ പ്രശംസ നേടാറുണ്ട്. പാചകത്തിലും കൈവച്ചിരിക്കുകയാണ് താരസുന്ദരി.

English Summary: Tamanna Bhatia Cooking at Home

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA