കൊച്ചി മെട്രോ ചോദിക്കുന്നു: മച്ചാനേ, പൊറോട്ടയ്ക്കെന്താണ് കറി...എന്തായാലും പൊളിക്കും

Porotta
SHARE

നാവിൽ വെള്ളമൂറിക്കുന്ന രുചിവൈവിധ്യങ്ങളാണ് കൊച്ചി തൈക്കൂടം മെട്രോ സ്റ്റേഷനിൽ വരകളിലൂടെ ഒരുക്കിയിരിക്കുന്നത്, കേരളാ ഭക്ഷണങ്ങളുടെ കൊതിപ്പിക്കുന്ന ദൃശ്യങ്ങൾ. യാത്രകൾക്ക് ലോക്ക്ഡൗണായ ഈ കാലത്ത് കൊച്ചി മെട്രോ ഫെയ്സ്ബുക് പേജ് ആകർഷകമായ ഒരു ആശയം പങ്കു വച്ചിരിക്കുകയാണ്. പൊറോട്ടയെ മിസ് ചെയ്യുന്നവർക്ക്, പൊറോട്ടയ്ക്കൊപ്പം കഴിക്കാൻ ഇഷ്ടപ്പെടുന്ന കറികളുടെ ചിത്രങ്ങൾ പങ്കുവയ്ക്കാം. നിരവധി പേരാണ് പ്രിയപ്പെട്ട പൊറോട്ടാ ചിത്രങ്ങൾ പങ്ക് വച്ചിരിക്കുന്നത്. ഹോം മെയ്ഡ് ചൂടുപൊറോട്ടകളുടെ ചിത്രങ്ങൾ വിത്ത് മുട്ടക്കറി, ഉള്ളിക്കറി,ബീഫ്, സോയാ ചങ്ക്സ് എന്തിനേറെ മൊരിഞ്ഞ പൊറോട്ട ചായയിൽ മുക്കി കഴിക്കുന്ന ചിത്രങ്ങൾ വരെയുണ്ട്.

‘നല്ല ചൂടുള്ള പൊറാട്ട രണ്ടെണ്ണം എടുത്ത് വാട്ടിയ വാഴയിലയിൽ വയ്ക്കുക. അതിന്റെ മുകളില്‍ ബീഫ് കറി നല്ല ചൂടോടെ ഒഴിക്കുക (അടുപ്പില്‍ വെച്ച് വേവിച്ചത്) എന്നിട്ടത് പൊതിഞ്ഞു വയ്ക്കുക. ഒരു അര മണിക്കൂര്‍ കഴിഞ്ഞ് തുറന്നു കഴിക്കുക. എന്റെ പൊന്നോ അതിന്റെ ഒരു സ്വാദ്...’ എന്നിങ്ങനെ പൊറോട്ടയെക്കുറിച്ച് ഹൃദയത്തിൽ തൊട്ട് എഴുതിയ കുറിപ്പുകളും ഇവിടെ കാണാം.

ഫെയ്സ്ബുക് കുറിപ്പ്

തൈക്കുടം തീമായ കേരളാ ഭക്ഷണത്തിൽ ഒന്നായ പൊറോട്ട. ഈ ലോക്ക്ഡൗൺ കാലത്ത് നിങ്ങളുടെ ഇഷ്ട വിഭവങ്ങളിൽ ഒന്നായ പൊറോട്ട മിസ്സ്‌ ചെയ്യുന്നുണ്ടോ? പൊറോട്ടക്കൊപ്പമുള്ള നിങ്ങളുടെ ഇഷ്ട കോംബോ ചിത്രങ്ങളായ് കമന്റ്‌ ചെയ്യൂ. ഇഷ്ട വിഭവങ്ങൾക്കൊപ്പം, നമുക്ക് ഒറ്റക്കെട്ടായി സ്നേഹം പങ്കുയ്ക്കാം. 

English Summary: Favorite Food Combo

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA