sections
MORE

ലില്ലീസ്: ഹൃദയം തൊടുന്ന രുചിയുടെ സുവര്‍ണ്ണ പാരമ്പര്യം

lillys-bakery
SHARE

പരമ്പരാഗത രുചിഭേദങ്ങള്‍ക്കൊപ്പം പുതുമയാര്‍ന്ന വിഭവങ്ങളുടെ വിപുലമായ മെനുവും കൂടി വിളമ്പിയാണ് തൃശൂരുകാരുടെ നാവിന്‍തുമ്പിലേക്ക് ലില്ലീസ് ഡെലിക്കസീസ് ആന്‍ഡ് ഡിലൈറ്റ് എത്തുന്നത്. ഇന്നിപ്പോള്‍ ഈ ലോക്ഡൗണ്‍ കാലത്തും നഗരവാസികളുടെ രുചിമുകുളങ്ങളെ ത്രസിപ്പിച്ചു കൊണ്ട് ഹോം ഡെലിവറിയിലൂടെ ലോക്കില്ലാത്ത സേവനം നല്‍കുകയാണ് ഹൃദയം തൊടുന്ന രുചിയുടെ ഈ സുവര്‍ണ്ണ പാരമ്പര്യം.

അരനൂറ്റാണ്ടിലേറെയായി തറവാട്ടില്‍ മുടക്കമില്ലാതെ തുടരുന്ന ക്രിസ്തുമസ് കേക്ക് മിക്സിങ്ങ് കൂടിച്ചേരലുകളുടെ സന്തോഷവും, ഓവനില്‍ ബേക്കു ചെയ്യുന്ന വ്യത്യസ്ത തരം പലഹാരങ്ങളുടെ സുഗന്ധവും, ഭക്ഷണത്തോടൊപ്പം എല്ലാവര്‍ക്കും സ്നേഹവും വിളമ്പുന്ന അമ്മച്ചിയുടെ കൈപ്പുണ്യവുമൊക്കെയാണ് ലില്ലീസിന്റെ മുതല്‍ക്കൂട്ട്. ഇത്തരം അനുഭവങ്ങള്‍ എല്ലാ ഭക്ഷണസ്നേഹികളുമായും പങ്കുവച്ചാലോ എന്ന ആശയത്തില്‍ നിന്നാണ് സമാനതകളില്ലാത്ത സ്വാദുകള്‍ തൃശ്ശൂരിന് സമ്മാനിക്കുന്ന ലില്ലീസ് ഡെലിക്കസീസ് ആന്‍ഡ് ഡിലൈറ്റ് പിറവി കൊള്ളുന്നത്.

ഒരു ആര്‍ട്ടിസാന്‍ ബേക്കറി ആന്‍ഡ് കഫേ മാത്രമല്ല അന്യം നിന്നു പോകുന്ന അപൂര്‍വ്വ പരമ്പരാഗതരുചികളെ അനുഭവിച്ചറിയാനുള്ള ഇടം കൂടിയാണ് തൃശ്ശൂര്‍ വടക്കേ സ്റ്റാന്‍ഡിനടുത്തുള്ള ലില്ലീസ്. വിവിധ തരം ഓര്‍ഗാനിക് ബ്രെഡ്ഡുകള്‍, കേക്കുകള്‍, പേസ്ട്രികള്‍, കുക്കീസ്, ബ്രൗണികള്‍, മാക്കറൂണ്‍സ് തുടങ്ങി പുതുമയാര്‍ന്ന മധുരവിഭവങ്ങളും സ്നാക്കുകളുമുള്‍പ്പടെ അതിവിപുലമായ മെനു തന്നെ ഇവിടെ ഭക്ഷണപ്രിയരെ കാത്തിരിക്കുന്നു.ഈ രുചിവൈവിധ്യം അനുഭവിച്ചറിയാനും സുഹൃത്തുകള്‍ക്കും പ്രിയപ്പെട്ടവര്‍ക്കുമൊപ്പം സമയം ചിലവഴിക്കാനും നിരവധി പേരാണ് ഇവിടെ എത്തിക്കൊണ്ടിരുന്നത്.

ലില്ലീസ് വിഭവങ്ങൾ ലോക്ഡൗണിലും തൃശൂരിലെ തീൻമേശകളിലെത്തുന്നു! നാവിലെ രുചിമേളം മുടങ്ങില്ലെന്ന് ഉറപ്പാക്കുകയാണ് ലില്ലീസിന്റെ ഹോം ഡെലിവറി സേവനം. പതിവു മെനുവിനു പുറമേ പുതിയ ചില വിഭവങ്ങളും ഇപ്പോള്‍ ലില്ലീസിൽ ലഭ്യമാണെന്ന് മാനേജിങ് ഡയറക്ടര്‍ ജോസു തരകന്‍ പറഞ്ഞു.

തൃശ്ശൂരിലെ പരമ്പരാഗത കുടുംബങ്ങളിലെ ഞായറാഴ്ച്ച സ്പെഷ്യല്‍ ആയിരുന്ന ബ്രെഡ്ഡും കറികളുമാണ് അതിലൊന്ന്. വ്യത്യസ്ത തരം ബ്രെഡ്ഡുകളും സ്വാദൂറും കറികളും ഒത്തുചേരുന്ന ഈ സ്പെഷ്യല്‍ സണ്‍ഡേ കോമ്പോ ഇപ്പോള്‍ എല്ലാ ദിവസവും ഹോം ഡെലിവറിയായി ലഭിക്കുന്നു. പരമ്പരാഗത നോമ്പുതുറ വിഭവങ്ങള്‍ അതിന്‍റെ തനിമയോടെ ലഭ്യമാക്കുന്ന ഇഫ്താര്‍ സ്നാക്സ് കിറ്റ് ആണ് മറ്റൊരു സ്പെഷ്യല്‍. ഇറച്ചി പത്തിരി, ഉന്നക്കായ, ചിക്കൻ ഫറ്റായര്‍, ബീഫ് കട് ലറ്റ്, ചിക്കൻ സ്റ്റഫ്ഡ് ബണ്‍ തുടങ്ങിയ തനതു രുചികളോടെ വീടിന്‍റെ സുരക്ഷിതത്വത്തിലിരുന്ന് നോമ്പു തുറക്കാനുള്ള അവസരമാണ് ഈ പാക്കേജ് നല്‍കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കൂ: 95627 88882
www.thelillys.in
https://www.facebook.com/TheLillysDelicacies/
https://www.instagram.com/lillysdelicacies/

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA