ഉരുളക്കിഴങ്ങ് പൊടികൊണ്ട് ബ്രഡിൽ വിസ്മയ ചിത്രം വരച്ച് യുവതി

bread-art
SHARE

വേവിച്ചെടുത്ത ഉരുളക്കിഴങ്ങ് പൊടിച്ചെടുത്ത് ബ്രഡ് കഷണത്തിൽ മനോഹരമായ പൂക്കൾ തീർക്കുന്നത് കണ്ടാൽ ആരും അതിശയിച്ചു പോകും. ജീവിത സാഹചര്യങ്ങൾ മൂലം മൂടിവെച്ചിരുന്ന  നമ്മുടെ കലാ വാസനകളെല്ലാം പൊടി തട്ടിയെടുക്കാനുള്ള അവസരമാണല്ലോ ഈ ലോക്ക്ഡൗൺ കാലം. ചിത്രരചന, നൃത്തം, സംഗീതം, സാഹിത്യരചന തുടങ്ങിയവയൊക്കെയാണല്ലോ  പരമ്പരാഗതമായി നമ്മൾ കണ്ട് ശീലിച്ചു വന്ന  കലാരൂപങ്ങൾ. എന്നാൽ പുതുമയുള്ള കലാ രൂപങ്ങളുടെ അനന്ത സാധ്യതകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചുക്കൊണ്ടിരിക്കുന്നത്. അതിൽ വേറിട്ടതും വൈവിധ്യവുമാർന്ന പരീക്ഷണങ്ങൾ കൂടുതലായി  നടക്കുന്ന ഇടമാണ്  പാചകം. 

വേവിച്ച പച്ചക്കറികൾ പേസ്റ്റ് പോലെ കുഴച്ചതിന് ശേഷം ഒരു കഷ്ണം ബ്രഡിൽ വൈവിധ്യമുള്ള ചിത്രങ്ങൾ ഉണ്ടാക്കുവാൻ സാധിക്കും. വേവിച്ച ഉരുളക്കിഴങ്ങ്, കാരറ്റ്, ബീറ്റ്റൂട്ട് എന്നിവയാണ് പ്രധാനമായും  ഈ കലാവിദ്യയ്ക്കായി ഉപയോഗിക്കുന്ന പച്ചക്കറികൾ. വേവിച്ച പച്ചക്കറികളിൽ പലനിറങ്ങൾ ചേർക്കുകയും തുടർന്നു നമ്മുടെ ഭാവനയ്ക്ക് അനുസൃതമായ ചിത്രങ്ങൾ ഉണ്ടാക്കുവാനും  സാധിക്കും. എന്നാൽ എളുപ്പത്തിൽ ഇതൊക്കെ നടക്കുമെന്ന്  കരുതേണ്ട. ക്ഷമയും നിരന്തരമായ പരിശീലനവും ഉണ്ടെങ്കിലേ ഈ കലാവിദ്യ പഠിക്കുവാൻ സാധിക്കുകയുള്ളു.

ജീവിതത്തിലെ ഒരു അനിവാര്യതയായാണ്  നമ്മൾ പാചകത്തെ സമീപിക്കുന്നത്.  എന്നാൽ കലാരൂപം എന്ന നിലയിൽ പാചകത്തെ സമീപിക്കുന്നവർ വിരളമായിരിക്കും. രുചി കൂട്ടുകളുടെ കൃത്യമാർന്ന അളവ്, പാകം ചെയ്യാനുള്ള സമയം ഇവയൊക്കെയാണ്  രുചികരമായ വിഭവങ്ങളെ നമ്മുടെ തീൻ മേശകളിൽ എത്തിക്കുന്നത്.  എന്നാൽ പാചകത്തിനായി നമ്മൾ ഉപയോഗിക്കുന്ന പച്ചക്കറികളും ഫലകങ്ങളും ഉപയോഗിച്ച് വ്യത്യമായ ഒരു കലാരൂപം പരിശീലിച്ചാലോ? രസകരമായ വിഡിയോ കാണാം.

English Summary: Bread and Potato, Expert in Culinary Arts

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA