ആകാശത്ത് ഭക്ഷണം കഴിക്കുന്ന മലയാളനടി! രുചിയിഷ്ടങ്ങൾ പങ്കുവച്ച് റീനു മാത്യൂസ്‌

Reenu Mathews
SHARE

മമ്മൂട്ടി ചിത്രമായ ഇമ്മാനുവലിലൂടെയാണ്  നടി റീനു മാത്യൂസ് മലയാളി പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. എന്നാൽ സിനിമയ്ക്ക് പുറമേ എയർ ഹോസ്റ്റസായി റീനു ജോലി ചെയ്യുന്നു. പതിനഞ്ചു വർഷമായി റീനു ഈ മേഖലയിൽ സജീവമാണ്. ജോലിയുടെ ഭാഗമായി നിരവധി രാജ്യങ്ങളിൽ റീനു യാത്ര ചെയ്തിട്ടുണ്ട്. എന്നാൽ യാത്രകൾ മാത്രമല്ല താനൊരു  ഭക്ഷണ പ്രേമി കൂടിയാണെന്ന്  ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങളിലൂടെ താരം വെളിപ്പെടുത്തുന്നു. ജോലിയുടെ ഭാഗമായി സന്ദർശിക്കുന്ന രാജ്യങ്ങളിലെ അതാത് ഭക്ഷണ സംസ്കാരങ്ങളും രുചികളുമെല്ലാം  റീനു പരീക്ഷിക്കും. രുചിവൈവിധ്യങ്ങളെക്കുറിച്ച് ഒരു പുസ്തകം എഴുതണമെന്നും ആഗ്രഹമുണ്ട്.    

വിയന്നയിലെ യാത്രയ്ക്കിടയിൽ രുചികരമായ ഒരു വൈൻ കുടിച്ചെന്നും ആ  വൈൻ ചൂടാക്കി വീണ്ടും രുചിക്കാവുന്നതാണെന്നും റീനു പറയുന്നു. ഗ്രീക്ക് വിഭവമായ മോസ്സാക്കയാണ് താരത്തിന്റെ  ഇഷ്ട വിഭവം. മാംസവും ചീസും മുട്ടയും ചേർത്താണ് ഈ വിഭവം തയാറാക്കുന്നത്. തായ് ഭക്ഷണവും റീനുവിനു  ഏറെ പ്രിയപ്പെട്ടതാണ്. തായ്‌ലൻഡിൽ തന്റെ പ്രിയപ്പെട്ട വിഭവങ്ങൾ  ലഭിക്കുന്ന ഭക്ഷണശാലകളൊക്കെ  റീനു നോട്ടമിട്ടു വച്ചിട്ടുണ്ട്. ആകാശയാത്രയിൽ രുചിഭേദങ്ങൾ ഏറെ ഇഷ്ടപ്പെടുന്നുണ്ട്. 

കൊതിയൂറുന്ന  മധുര വിഭവങ്ങൾ ഫ്രാൻസിലും ജപ്പാനിലുമാണെന്നാണ് താരത്തിന്റെ പക്ഷം. തന്റെ യാത്രകളെ കുറിച്ച് ഒരു പുസ്തകമൊക്കെ എഴുതണമെന്നാണ്  റീനുവിന്റെ ആഗ്രഹം. എന്നാൽ സിനിമയും എയർ ഹോസ്റ്റസ് ജോലിയും ഒരേ പോലെ കൊണ്ട് പോകുന്നതിനാൽ തിരക്ക് അല്പം കൂടുതലാണ്. ആരിലും അസൂയ ഉളവാക്കുന്ന യാത്രാ ചിത്രങ്ങളാണ് റീനു ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

English Summary: Actress Reenu Mathews World Cuisine

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA