ADVERTISEMENT

ലോക്ഡൗണിന്റെ ആദ്യ നാളുകളിൽ വീട്ടുജോലികളിൽ പുരുഷൻമാർ സഹായിക്കണം എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾ ഏപ്രിൽ മാസത്തിൽ പാചകലോകത്ത് മൊത്തത്തിൽ ഒരു ചലനം സൃഷ്ടിച്ചു എന്നു വേണം കരുതാൻ. ലോക്ഡൗൺ ദിനങ്ങൾ നീളുന്നതിനനുസരിച്ച് വീട്ടുജോലികളിൽ കുടുംബാംഗങ്ങൾ ഒന്നു ചേർന്നു, വേറേ വഴിയില്ല!, പാചകത്തിൽ താത്പര്യമുള്ള കുട്ടികളും കുടുംബനാഥൻമാർക്കും ഇത് സ്വന്തം യൂട്യൂബ് വിഡിയോകളുടെ കാലവുമാണ്. വീട്ടിലിരുന്നു പാചകം ചെയ്യുന്ന വിഡിയോകളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു. വിജയിച്ച ചേരുവകൾ നിരവധി പേർ പരീക്ഷിക്കുകയും ചെയ്തു. ഇതോടൊപ്പം  സമൂഹ മാധ്യമങ്ങളിൽ സിനിമാ താരങ്ങൾ ഉൾപ്പെടെയുള്ളവർ രസകരമായി പാചകം ചെയ്യുന്ന വിഡിയോകളും ചിത്രങ്ങളും സജീവമായിരുന്നു. ദുൽഖർ സൽമാൻ, അഞ്ജലി മേനോൻ, നവ്യനായർ, പുട്ടുണ്ടാക്കി പരാജയപ്പെട്ട യുവതാരം കൃഷ്ണ ശങ്കർ, ബോളിവുഡിൽ നിന്നും ശിൽപാ ഷെട്ടി, ദീപിക പദുക്കോൺ, തമന്ന ഭാട്ടിയ...പാചക ചിത്രങ്ങൾ പങ്കുവച്ച താരനിര നീളുകയാണ്.

ഈ ദിവസങ്ങളിൽ ഭക്ഷണ ലോകത്തെ സൂപ്പർ താരങ്ങൾ ആരൊക്കെയാണെന്നു നോക്കിയാലോ? റേഷൻ അരികൊണ്ടുള്ള പലവിധവിഭവങ്ങൾ , ചക്ക–ചക്കപ്പഴം– ചക്കക്കുരു വിഭവങ്ങൾ (ട്രോൾ ലോകത്ത് പൊട്ടിച്ചിരിക്കാൻ ചക്ക ഐറ്റംസ് മാത്രം മതിയായിരുന്നു), ഡാൽഗോനാ കോഫി, ചിരട്ട ചായ, പൊറോട്ട, കഞ്ഞിയും ചമ്മന്തിയും, ബക്കറ്റ് ചിക്കൻ, വട , പ്രഷർ കുക്കറിൽ തയാറാക്കുന്ന ബണ്ണ്, ബ്രഡ് രുചികൾ...പാചകത്തിൽ അമളി പറ്റിയാലും നിസ്സാരമെന്നു പറഞ്ഞ ലോക്ഡൗൺ കാലം. സന്തോഷത്തിനും സങ്കടത്തിനും എന്തിനും ഏതിനും ഹോട്ടലിൽ പോയിരുന്ന മലയാളി ശീലം ഈ ലോക്ഡൗൺ കാലത്ത് കുറഞ്ഞു. 

 

veenas-curry-world-layered-parotta

1. മലയാളികൾക്കെന്നും പ്രിയമേറും പൊറോട്ട 

ലോക്ഡൗൺ കാലത്ത് മലയാളികൾക്ക് ഭക്ഷണകാര്യത്തിൽ എന്തെങ്കിലും നഷ്ടബോധമുണ്ടെങ്കിൽ അത് മറ്റൊന്നുമായിരിക്കില്ല തട്ടുകടയിലെ മൊരിഞ്ഞ പൊറോട്ട തന്നെ. മലയാളി ഫുഡ് വ്ളോഗർമാരെല്ലാം മത്സരിച്ച് എങ്ങനെ പൊറോട്ട തയാറാക്കാമെന്ന വിഡിയോയും സൂത്രവിദ്യകളും പങ്കുവയ്ക്കാൻ തുടങ്ങിയതോടെ അതിനും പരിഹാരമായി... Read More

ration-fried-rice

 

2. റേഷനരി ഫ്രൈഡ് റൈസ്

navya nair coffee

റേഷനരി വിതരണം തുടങ്ങിയപ്പോൾ, പട്ടിപോലും തിന്നില്ല എന്നു പറഞ്ഞ് സമൂഹമാധ്യമത്തിൽ ഒരു കുറിപ്പ് പ്രത്യക്ഷപ്പെട്ടിരുന്നു. പോരെ പൂരം... റേഷൻ അരികൊണ്ട് പലഹാരങ്ങൾ പലവിധം, പോരാഞ്ഞ് അസ്സൽ ഫ്രൈഡ് റൈസ്, കഞ്ഞിയും പയറും എണ്ണിയാൽ ഒതുങ്ങാത്ത ലളിതമായി റേഷൻ പാചകവിധികൾ മലയാളികൾ പുറത്തെടുത്തു... Read More

3.ഡാൽഗോനാ കോഫി

jack-fruit-juice

അങ്ങനെ പാചകപരീക്ഷണങ്ങളുമായി മുന്നോട്ടു പോകുമ്പോഴാണ് ദാ വരുന്നു ഡാൽഗോനാ കോഫി, ഇത് തയാറാക്കി ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കു വച്ചില്ലെങ്കിൽ അതൊരു കുഴപ്പമാകുമോ? എന്നു വരെ ആൾക്കാർ ചിന്തിച്ചു. കപ്പിൽ ഇൻസ്റ്റന്റ് കാപ്പിപ്പൊടിയും അൽപം വെള്ളവും ചേർത്ത് അടിയൊടടി...കൈ കരുത്തുള്ളവർ ഡാൽഗോനാ ഉണ്ടാക്കി അല്ലാത്തവർ വെറും കാപ്പിയും...Read More

4. വീട്, മഴ, ചക്ക ആഹാ അന്തസ്സ്

bucket-chicken

ഇന്നെന്താ അമ്മേ കഴിക്കാൻ എന്ന് ചോദിച്ചാൽ ...ചക്കപ്പുഴുക്ക് ഉണ്ട്...ചക്കക്കുരു തോരൻ ഉണ്ട്, ചക്ക എരിശ്ശേരി ഉണ്ട്, ചക്കവറുത്തതുണ്ട്,ചക്ക ചില്ലിയുണ്ട്, ചക്കക്കുരു ഷേക്ക് ഉണ്ട് എന്ന് ട്രോളർമാർ പാടി! ചക്കവിഭവങ്ങളുടെ പുത്തൻ താരോദയം. ആകെ മൊത്തം ചക്ക കൊണ്ട് വെടിയും പുകയും...Read More

5. ദാ വരുന്നു ബക്കറ്റ് ചിക്കൻ

vada-jose-troll

ഇടയ്ക്കൊക്കെ കടയിൽ പോയി സാധനം വാങ്ങാം എന്ന് വന്നപ്പോൾ ദാ അവൻ വരുന്നു ‘ബക്കറ്റ് ചിക്കൻ’. പ്ലാസ്റ്റിക്ക് ബക്കറ്റ് ഉപയോഗിച്ച് ബക്കറ്റ് ചിക്കൻ ഉണ്ടാക്കാൻ ശ്രമിച്ചവർ വരെയുണ്ടെന്നാണ് കേൾവി...എന്തായാലും കൂട്ടം കൂടി ബക്കറ്റ് ചിക്കൻ നിർമ്മിക്കാൻ ശ്രമിച്ചവരെ പൊലീസ് ഓടിക്കാൻ തുടങ്ങിയപ്പോഴാണ് വീട്ടിലെ ബക്കറ്റുകളുടെ പേടി മാറിയത്...എന്താല്ലേ ...എന്തിനേറെ വേറേ ചില രാജ്യങ്ങളിൽ ഒട്ടക പക്ഷിയെ വരെ ബക്കറ്റിലാക്കി പൊരിച്ചെടുത്ത മനുഷ്യരും ഉണ്ട്... Read More

6. വടയിൽ തട്ടി വീഴല്ലേ...

Melange coffee

ലോകമൊട്ടാകെ ലോക്ഡൗൺ, തൃശൂർക്കാരൻ ജോസേട്ടൻ തമാശയ്ക്ക് ഒരു വട വിഡിയോ ഇട്ടു...ഇതെന്തൂട്ട് പലഹാരം, ആദ്യായിട്ടാണീ സാധനം കാണുന്നെന്നൊക്കെ അങ്ങ് തട്ടി വിട്ടു. വടപ്രേമികൾ വെറുതേയിരിക്കുമോ...പിന്നെ മൂന്ന് ദിവസത്തേക്ക് അടുക്കളയിൽ ഉഴുന്ന് വടയ്ക് തുളയിടിൽ മത്സര കാലം... Read More

7. മേലാൻഗ കോഫി കോൾഡ്

cooker-bun

ഡാൽഗോനയെ വെല്ലുവിളിച്ച് വന്ന തണുപ്പൻ കോഫിയായിരുന്നു, വേണ്ടത്ര ശ്രദ്ധനേടാൻ പറ്റിയില്ല. അതു പിന്നെ ചൂട് കാപ്പി ഊതി ഊതി കുടിച്ചാണല്ലോ നമ്മുടെ ശീലം...Read More

8. പ്രഷർ കുക്കർ ബണ്ണും ബ്രഡും...

coconut-shell-tea

വിട്ടിലിരിക്കുന്ന വികൃതി കുട്ടികളെ സോപ്പിടാൻ അമ്മമാർ ബണ്ണും ബ്രഡുമൊക്കെ വീട്ടിൽ തയാറാക്കി തുടങ്ങി...നിസ്സാരം കുറച്ചു മൈദയും അനുബന്ധ ചേരുവകളും പ്രഷർ കുക്കറും ഉണ്ടെങ്കിൽ ഇതൊക്കെ സാധിക്കുമെന്നേ...Read More

9. പൊട്ടിത്തെറിക്കാത്ത ചിരട്ട ചായ

Protein-rich porridge

കാപ്പി തരാ തരം വന്ന് തിളങ്ങിപോകുമ്പോൾ നമ്മുടെ ചായപ്രേമികൾ വെറുതേയിരിക്കുമോ...ദാ വന്നില്ലേ ചിരട്ട ചായ. ചിരട്ടയിൽ തയാറാക്കുന്ന സ്പൈസി ടീ ചായപ്രേമികളുടെ മനസ് നിറച്ചു ...Read More 

10. കഞ്ഞി ചമ്മന്തി ഇവരില്ലാതെ എന്ത് ലോക്ഡൗൺ

മുകളിലെ പരീക്ഷണ കാലം കഴിഞ്ഞപ്പോൾ നമ്മുടെ സാധാരണ കഞ്ഞിയും പയറും വീണ്ടും മുന്നോട്ട് വന്നു. ആഡംബരമില്ലാത്ത അത്താഴകാലം...Read More

English Summary: Lockdown Recipes, Celebrity Cooking

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com