ADVERTISEMENT

നല്ല മസാല പുരട്ടി കോഴിയെ മുഴുവനോടെ മുറ്റത്തടിച്ച കമ്പിൽ കുത്തിയിറക്കി അത് ബക്കറ്റ് കൊണ്ട് മൂടി വിറകിട്ട് കത്തിച്ച്...കത്തി കത്തി പുരകത്തുന്ന അവസ്ഥ വരെയായാലോ? ഫെസ്ബുക്കിലെ ജി എൻ പി സി എന്ന കൂട്ടായ്മിലെ ഒരു ബക്കറ്റ് ചിക്കൻ അപാരത വിഡിയോ കണ്ടവരൊക്കെ മൂക്കത്ത് വിരൽ വച്ചു (ഈ കൊറോണാ കാലത്ത് അത് പാടില്ലാത്തതാണ്). ബക്കറ്റ് ചിക്കന് ലോക്ഡൗൺ സമയത്ത് ആരാധകർ ഏറെയുണ്ട്. കൂട്ടം കൂടി ബക്കറ്റ് ചിക്കൻ തയാറാക്കുന്നത് പൊലീസിനെ പേടിച്ചിട്ട് പലരും വേണ്ടെന്നും വച്ചിട്ടുണ്ട്. 

ബക്കറ്റ് ചിക്കൻ ഉണ്ടാക്കാൻ വീടിന്റെ ചായ്പ്പ് മുഴുവൻ കത്തിച്ച അവസ്ഥയാണ്, പ്രജീഷ് എന്നൊരാളാണ് വിഡിയോ പങ്കുവച്ചത്. ബക്കറ്റ് ചിക്കൻ എന്ന വൻ മരം വീണു. പകരം പുര കത്തി ചിക്കനാണെന്ന് കമന്റുകളും നിറഞ്ഞു.

English Summary: Bucket Chicken Twist

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com