sections
MORE

5 മിനിറ്റ് കൊണ്ട് തയാറാക്കാവുന്ന വിഭവങ്ങൾ ഇന്റർനെറ്റിൽ തിരഞ്ഞ് ലോകം

cooking-home
SHARE

മനുഷ്യ ജീവിതത്തിൽ പ്രകടമായ മാറ്റങ്ങളാണ് കൊറോണ വൈറസിനെ തുടർന്നുള്ള ലോക്ക്ഡൗൺ മൂലം ഉണ്ടായിരിക്കുന്നത്. അവയിൽ എടുത്ത് പറയേണ്ടതാണ് ഭക്ഷണ ശീലത്തിൽ ഉണ്ടായിരിക്കുന്ന മാറ്റങ്ങൾ. ലോക്ക്ഡൗണിനെ തുടർന്ന്  രാജ്യമെമ്പാടുമുള്ള ഭക്ഷണശാലകളെല്ലാം അടച്ചിട്ടിരിക്കുകയാണല്ലോ. അതേത്തുടർന്ന്  ഇന്റർനെറ്റിൽ അഞ്ച് മിനിറ്റു കൊണ്ട്  ഉണ്ടാക്കാവുന്ന ഭക്ഷ്യ വിഭവങ്ങളെക്കുറിച്ചുള്ള  വിവരങ്ങൾ അന്വേഷിക്കുന്നവർക്കിടയിൽ  കാര്യമായ വർധനവുണ്ടായതായി ഗൂഗിൾ ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. 56 ശതമാനത്തോളം ആളുകളാണ്  പെട്ടെന്നുണ്ടാക്കാവുന്ന ചേരുവകൾക്കു  വേണ്ടി ഇന്റർനെറ്റിൽ പരതുന്നത്. ഇപ്പോൾ  വീട്ടിൽ തന്നെയായതിനാൽ യൂട്യൂബിലെ വൈവിധ്യമുള്ള പാചക വിഡിയോകൾ കാണുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. രാജ്യത്തെ തെരുവോര ഭക്ഷ്യശാലകളിൽ നിന്നും ലഭിച്ചിരുന്ന  പാനിപൂരിയുടെ ചേരുവ ഇന്റർനെറ്റിൽ തിരയുന്നവരുടെയിടയിൽ  107 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്.  ശരീരത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നിർദേശിച്ച 'കാഡ' എന്ന ഔഷധ ഗുണമുള്ള പാനീയത്തിന്റെ പാചകവിധിക്കും  ഇന്റർനെറ്റിൽ ആവശ്യക്കാർ വർധിച്ചിട്ടുണ്ട്. 

കൊറോണ വൈറസ്  ബാധ  തടയുന്നതിനായി ശരീരത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കേണ്ടത് അതാവശ്യമാണെന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ വിറ്റാമിൻ സി അടങ്ങിയ ഭക്ഷ്യവിഭവങ്ങളുടെ ചേരുവകളുടെ അന്വേഷണത്തിലും   വർധനവുണ്ടായിട്ടുണ്ട് . 380 ശതമാനത്തോളം പേരാണ് 'ഗിലോയ്' എന്ന ഔഷധ കഷായത്തിന്റെ ചേരുവയ്ക്കായി ഇന്റർനെറ്റിൽ തിരഞ്ഞത്. സമൂഹ അകലത്തിന്റെ പശ്ചാത്തലത്തിൽ അവശ്യ സർവീസുകളുടെ സേവനത്തെ കുറിച്ചുള്ള വ്യാപകമായ അന്വേഷണമാണ് ഇപ്പോൾ ഇന്റർനെറ്റിലൂടെ നടക്കുന്നത്. ഇവയിൽ ഓൺലൈൻ മുഖാന്തരമുള്ള  പച്ചക്കറിക്കാണ്  ആവശ്യക്കാർ കൂടുതലായും ഉള്ളത്. 

നിലവിലെ  സാഹചര്യങ്ങൾ വിലയിരുത്തുമ്പോൾ ആളുകൾക്കിടയിൽ ഉണ്ടായിരിക്കുന്ന  പുതിയ ശീലങ്ങൾ ലോക്ക്ഡൗണിന് ശേഷവും തുടരാൻ സാധ്യതയുള്ളതായി ഗൂഗിൾ ഇന്ത്യയുടെ സീനിയർ മാർക്കറ്റിംഗ് മേധാവിയായ സപ്ന ചദ്ദ പറയുന്നു. നിർബന്ധപൂർവം  വീട്ടിനുള്ളിൽ അടച്ചിടപ്പെട്ട സാഹചര്യത്തിൽ പുതിയ ശീലങ്ങളും ജീവിതത്തിന്റെ ഭാഗമായിരിക്കുകയാണ്. വിപണിയിൽ എന്തെല്ലാമാണ് പ്രാധാന്യമുള്ളതെന്നു മനസിലാക്കുവാൻ  ഇന്റർനെറ്റിലെ ആളുകളുടെ അന്വേഷണങ്ങളിൽ നിന്നും മനസിലാക്കുവാൻ സാധിക്കുന്നതാണെന്നും സപ്ന  വ്യക്തമാക്കി. വീട്ടിനുള്ളിലെ ജിം, ഓൺലൈൻ പണമിടപാട്, ഓൺലൈൻ പഠനം തുടങ്ങിവയ്ക്കു വലിയ തോതിലുള്ള ആവശ്യക്കാരാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.

English Summary: Recipe for Kadha, panipuri surge on Google Search, YouTube in India

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA