ഈന്തപ്പഴം അച്ചാർ, ചിക്കൻ റോസ്റ്റ്, പെപ്പർ ചിക്കൻ, മീൻ കറി...ലോക്ഡൗൺ ദിവസങ്ങളിൽ എല്ലാ ദിവസവും ഓരോ പുതിയകറികൾ വയ്ക്കുമെന്ന് പറയുന്നത് റിമി ടോമി. ഉണ്ടാക്കി വച്ചതൊക്കെ എല്ലാവർക്കും ഇഷ്ടായി...സത്യം! കറികളുടെ ചിത്രത്തിനൊപ്പം സമൂഹമാധ്യമത്തിൽ റിമി കുറിച്ചു. നോമ്പ് എടുക്കുന്ന സഹോദരങ്ങൾ ക്ഷമിക്കണേ എന്ന അപേക്ഷയും ഉണ്ട്.
നല്ല കൈപുണ്യമാണ്, പെണ്ണിന് എന്ന് മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ കമന്റായി കുറിച്ചിട്ടുണ്ട്. അനിയത്തി റീനുവിന്റെ പാചക വിഡിയോകളും റിമി ഷെയർ ചെയ്തിട്ടുണ്ട്.
English Summary : Rimi Tomy , Celebrity Cooking