ADVERTISEMENT

പൊണ്ണത്തടിയും വ്യായാമമില്ലാത്ത ജീവിതവും മൂലം ആളുകൾ കഷ്ടപ്പെടുന്നത് ഒഴിവാക്കാനാണ് ഡയറ്റിങ്ങും എക്സെർസൈസുമൊക്കെ വിവിധ രാജ്യങ്ങൾ പ്രോത്സാഹിപ്പിച്ചു തുടങ്ങിയത്. അത് വന്ന് വന്ന് ഭക്ഷണമേ വേണ്ടാത്ത അവസ്ഥയിലേക്ക് പലരും എത്തി തുടങ്ങിയപ്പോഴാണ് ഡയറ്റ് ഇല്ലാത്ത ദിനത്തിന്റെ പ്രസക്തി. നോ ഡയറ്റ് ദിനമായ മേയ് 6 നെക്കുറിച്ച് ആൻ പാലി എഴുതിയ കുറിപ്പ് ശ്രദ്ധേയമാണ്. കോവിഡ് കാലം കഴിഞ്ഞ് പരിചയമുള്ളവരോട് "വെറുതെ ഇരുന്ന് തീറ്റയായിരുന്നു അല്ലെ "എന്ന് പറയുന്നതിന് മുൻപ് ഇതൊന്നു വായിക്കാം...

ഒരിക്കൽ ഒരു കോഫീ ബ്രേക്കിൽ കുറച്ചു പെൺകുട്ടികൾ ബിസ്‌ക്കറ്റിനെപ്പറ്റി പരസ്പരം സംസാരിച്ചു തുടങ്ങി. ഒരാൾക്ക് ഡയറ്റ് തെറ്റുമോയെന്നുള്ള പേടി, വേറൊരാൾക്ക് ഒരെണ്ണം കഴിച്ചാൽ എന്താ കുഴപ്പെന്ന ചിന്ത, മറ്റൊരാൾക്ക് ബിസ്കറ്റ് ട്രേയിലേക്കു നോക്കുന്നത് പോലും ഇഷ്ടമല്ല . എന്തായാലും ഇത് കേട്ട് കൊണ്ട് നിന്ന വേറൊരു സ്ത്രീ ഇത്രയും സമയവും എനർജിയുമൊക്കെ നിങ്ങളുടെ കരിയറിന് വേണ്ടി ചെലവാക്കിക്കൂടെ എന്ന് ചോദിച്ചപ്പോൾ ചുറ്റും കൂടി നിന്നവർ മിണ്ടാതായി. ആ ഒന്നൊന്നര ചോദ്യം ഇട്ട സ്ത്രീയാണ് മേരി ഇവാൻസ് യങ്‌. ഡയറ്റിങ് മാത്രമാണ് ജീവിതമെന്ന് പറഞ്ഞു ജീവിതം ജീവിക്കാൻ മറന്നു പോയവരോട്(മേയ് 6), നോ ഡയറ്റ് ഡേ ആയിട്ട് ആഘോഷിക്കണമെന്ന് പറഞ്ഞ ആൾ.

ജീവിതശൈലീരോഗങ്ങൾ വരുത്തിവയ്ക്കുന്ന വിനകൾ എന്തെന്ന് ഇന്ന് ലോകം മുഴുവനും അറിയാം. പൊണ്ണത്തടിയും വ്യായാമമില്ലാത്ത ജീവിതവും മൂലം ആളുകൾ കഷ്ടപ്പെടുന്നത് ഒഴിവാക്കാനാണ് ഡയറ്റിങ്ങും എക്സെർസൈസുമൊക്കെ വിവിധ രാജ്യങ്ങൾ പ്രോത്സാഹിപ്പിച്ചു തുടങ്ങിയത്. എന്നാൽ അതൊക്കെ വിട്ട് ഭക്ഷണമേ വേണ്ട എന്ന അനൊറെക്സിക്ക് ആയ മനോനിലയിലേക്ക് വീണു പോയവരും ഉണ്ട്. പൊണ്ണത്തടി എന്ന അവസ്ഥ ഇല്ലാതിരുന്നിട്ടു കൂടിയും ഭാരം കുറയ്ക്കൽ മാത്രം ലഷ്യമാക്കി പട്ടിണികിടക്കാൻ തോന്നുന്നവരും ആവശ്യത്തിനുള്ള വണ്ണമേയുള്ളൂ എന്ന് ഡോക്ടർ പോലും പറഞ്ഞിട്ടും സ്റ്റോമക് സ്റ്റേപ്ലിങ് വേണമെന്ന് നിർബന്ധം പിടിക്കുന്നവരും കൂടി ചേർന്നതാണ് ഈ ലോകം. ബോഡി ഷേമിങ് എന്നും സൈസിമെന്നും ഫാറ്റ് ഫോബിയ എന്നുമൊക്കെ പരിഷ്കാര ഭാഷയിൽ പറയുമെങ്കിലും ഈ അവസ്ഥയിൽക്കൂടി കടന്നുപോകുന്നവരുടെ സംഘർഷങ്ങൾ അടുത്തറിഞ്ഞാൽ അതിലും ഭീകരമാണ്.

'Be happy and healthy' എന്ന് മാത്രമാണ് ഈ ഇന്റെർനാഷണൽ നോ ഡയറ്റ് ഡേയിൽ പറയേണ്ടത്. ഇനീപ്പോ അങ്ങനൊന്നും പറഞ്ഞില്ലേലും കുഴപ്പമില്ല , അടുത്ത തവണ ഇരട്ടക്കുട്ടികളെ പ്രസവിച്ച കൂട്ടുകാരിയെ കാണുമ്പോൾ 'അയ്യേ ,ആകെ വീർത്തിരിക്കുന്നല്ലോ " എന്നും കോവിഡ് കാലം കഴിഞ്ഞു കണ്ട ബന്ധുവിനോട് "വെറുതെ ഇരുന്ന് തീറ്റയായിരുന്നു അല്ലെ "എന്നെങ്കിലും പറയാതിരിക്കാനുള്ള മിനിമം മര്യാദ കാണിക്കാം. അവർ കടന്നു പോകുന്ന വഴികളെപ്പറ്റി തിരിച്ചറിയാൻ കഴിയുന്നില്ലായെങ്കിൽ അവിടേയ്ക്ക് നോക്കാതെയിരിക്കുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഇല്ലെങ്കിലും അവർക്കൊക്കെ ജീവിക്കാൻ കഴിയും കേട്ടോ...

English Summary: International No Diet Day, Ann Palee

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com