ADVERTISEMENT

സിനിമ കായിക താരങ്ങളുടെ ലോക്ക്ഡൗൺ വിശേഷങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപിച്ചിരിക്കുകയാണ്. ജോലിയിലെ തിരക്കുകളിൽ നിന്നെല്ലാം മാറി കുടുംബത്തോടൊപ്പം ചിലവഴിക്കുന്നതിന്റെ ചിത്രങ്ങളാണ് താരങ്ങൾ കൂടുതലായും പങ്കുവെയ്ക്കുന്നത്. ഇപ്പോൾ മകളുമൊത്തുള്ള ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചുകൊണ്ടു  മുൻ ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കറും ലോക്ക്ഡൗൺ നിമിഷങ്ങൾ എങ്ങനെയെല്ലാം സന്തോഷപ്രദമാക്കണമെന്നു ആരാധകരോട് പറയുന്നു. "അറുപതു സെക്കൻഡ് കൊണ്ട് കഴിഞ്ഞു, രുചികരമായ ബീറ്റ്റൂട്ട് കബാബിന് നന്ദി" മകൾ സാറാ ടെണ്ടുൽക്കർ തനിക്കു വേണ്ടി പാചകം ചെയ്ത ബീറ്റ്റൂട്ട് കബാബിനു നന്ദി അറിയിക്കുന്ന മാസ്റ്റർ ബ്ലാസ്റ്ററുടെ  ചിത്രത്തിന്  ഇതിനോടകം തന്നെ സമൂഹ മാധ്യങ്ങളിൽ വമ്പൻ പ്രചാരം ലഭിച്ചിട്ടുണ്ട്. 

ലോകമൊട്ടാകെയുള്ള കായിക മത്സരങ്ങൾ ലോക്ക്ഡൗണിനെ തുടർന്ന് ഇപ്പോൾ നിർത്തിവെച്ചിരിക്കുകയാണ്. അതിനാൽ കായികതാരങ്ങൾ മാനസികമായി കൂടുതൽ കരുത്താർജ്ജിക്കാനുള്ള  സാഹചര്യമായി ഈ സമയം കാണണമെന്ന്  ട്വിറ്ററിലൂടെ പങ്കുവെച്ച പോസ്റ്റിൽ സച്ചിൻ മുൻപ് വ്യക്തമാക്കിയിരുന്നു. തുടർച്ചയായി കളിക്കുന്നത് കൊണ്ട് മുൻനിര കളിക്കാരനാകില്ല. ഇടയ്ക്കൊക്കെ കളിയിൽ നിന്ന് വിട്ടുമാറി ബാറ്ററി റീചാർജ് ചെയ്യേണ്ടതുണ്ടെന്നും സച്ചിൻ പറയുന്നു

ബീറ്റ്റൂട്ട് കബാബ് തയാറാക്കുന്ന വിധം

  • ബീറ്റ് റൂട്ട് - 1 കപ്പ് (ചീകി എടുത്തത്)
  • ടോഫു - പകുതി
  • വെളുത്തുള്ളി അരച്ചത് – 1/2 ടേബിൾസ്പൂൺ
  • ആംചൂർപൗഡർ – 1 ടേബിൾസ്പൂൺ
  • മാതളനാരങ്ങ ഉണക്കി പൊടിച്ചത് (Anardana) - 1 ടേബിൾ സ്പൂൺ
  • ചാട്ട്മസാല – ഒരു നുള്ള്
  • റോക്ക് സാൾട്ട് – ആവശ്യത്തിന്
  • കശുവണ്ടിപ്പരിപ്പ് – 1/4 കപ്പ് (ചെറുതായി നുറുക്കിയത്)
  • ഓട്സ് – 1/2 കപ്പ് (പൊടിച്ചത്)
  • ഓയിൽ – വറക്കാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം

ബീറ്റ് റൂട്ട്, ടോഫു, വെളുത്തുള്ളി, ആംചൂർപൗഡർ, മാതളനാരങ്ങ ഉണക്കി പൊടിച്ചത്, ചാട്ട്മസാല, റോക്ക് സാൾട്ട് എന്നിവ നന്നായി യോജിപ്പിക്കുക. ചെറിയ ഉരുളകളാക്കി ഇതിനുള്ളിൽ കശുവണ്ടിപ്പരിപ്പ് വച്ച് ഓട്സ് പൊടിയിൽ മുക്കി എണ്ണയിൽ വറുത്തെടുക്കാം.

English Summary: Tendulkar savours beetroot kebab made by daughter

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com