ADVERTISEMENT

ചക്കയും ചക്കകുരുവും കൊണ്ട് മടുത്തു എന്നു പറയാൻ വരട്ടെ, ഇപ്പോൾ ധാരാളം കിട്ടുന്നതു കൊണ്ട് അതിന്റെ വില അറിയില്ല. വെയിലുള്ളപ്പോൾ ചക്കയും ചക്കകുരുവും ഉണങ്ങി സൂക്ഷിച്ചാൽ ഇവ ഒരു വർഷത്തോളം കേട് കൂടാതെ സൂക്ഷിക്കാൻ സാധിക്കും. ഉണക്കി സൂക്ഷിച്ചാൽ രുചി കുറയാതെ തന്നെ പിന്നീട്  ഉപയോഗിക്കുവാൻ സാധിക്കും. 

ചക്ക

ചക്ക കുറച്ച് വലിയ കഷ്ണങ്ങളാക്കി മുറിച്ച് തിളച്ച വെള്ളത്തിൽ ഇട്ട് വേവിച്ച് (വാട്ടി) എടുക്കണം. ഇത് വെള്ളം വാർത്ത് വെയിലത്ത് വച്ച് നന്നായി ഉണക്കി എടുക്കണം. (മൂന്ന് ദിവസമെങ്കിലും നല്ല വെയിൽ കൊള്ളിച്ച് ഇത് ഉണക്കി എടുക്കണം.

ചക്കകുരു

വൃത്തിയാക്കിയ ചക്കകുരു പേപ്പറിൽ നിരത്തി മുറിക്കുള്ളിൽ ഇട്ട് ഉണക്കി എടുക്കാം. ഇത് പ്ലാസ്റ്റിക്ക് കവറുകളിലാക്കി മുറുക്കി കെട്ടിവയ്ക്കാം.

English Summary : Preservation of Jackfruit and Seeds

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com