ADVERTISEMENT

മലയാളികളുടെ പാചകത്തിന്റെ അഭിഭാജ്യ ഘടകമാണ് തേങ്ങാപ്പാൽ. തേങ്ങാപൊട്ടിച്ച് ചിരകി പാൽ എടുത്ത് കറികളിൽ ചേർത്താൽ പ്രത്യേക രുചിയാണ്. ദിവസവും ഒരു ഗ്ലാസ് തേങ്ങാപ്പാൽ കുടിച്ചാൽ ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ അകറ്റാൻ നല്ലതാണെന്നും പഠനങ്ങൾ ഉണ്ട്. എല്ലാ ദിവസവും തേങ്ങാ ചിരകി പാൽ എടുത്ത് ഉപയോഗിക്കുന്നത് പലപ്പോഴും പ്രായോഗികമല്ല. കടകളിൽ ടിന്നിൽ അടച്ച് തോങ്ങാപ്പാൽ സുലഭമായി ലഭ്യമാണ്. എളുപ്പത്തിന് ടിന്നിലടച്ച ഈ തേങ്ങാപ്പാൽ ഉപയോഗിക്കുമ്പോൾ അരിച്ച് എടുത്ത് ഉപയോഗിച്ചില്ലെങ്കിൽ ചിലപ്പോൾ അത് അനാരോഗ്യകരമായേക്കാമെന്ന് ചെറിയൊരു വിഡിയോയയിലൂടെ കാണിച്ചു തരുകയാണ് ദോഹയിൽ നിന്നും ആൻ പാലി. 

ഫെയ്സ് ബുക്ക് കുറിപ്പ്

ഈ അവസ്ഥയിൽ എല്ലാ ആഴ്ചയും ഷോപ്പിംഗിനു പോകാനുള്ള ബുദ്ധിമുട്ട് കൊണ്ടാണ് Canned items ഉപയോഗിച്ച് കറി വയ്ക്കാൻ തുടങ്ങിയത്. തേങ്ങാ കിട്ടാനില്ലാത്തതുകൊണ്ട് തേങ്ങാപ്പാൽ എടുക്കാനും ഇതാണ് എളുപ്പം. 

പക്ഷെ പലപ്പോഴും ക്യാൻ തുറക്കുമ്പോൾ നമ്മൾ അറിയാത്ത ഒരു വില്ലൻ കൂടി ഭക്ഷണത്തിൽ കലരാനുള്ള സാധ്യതയുമുണ്ട്. (ഇത് മായമല്ല, ക്യാൻ ഓപ്പൺ ചെയ്യുമ്പോൾ രാകിവീഴുന്ന ചെറു തരികളാണ്!) എല്ലാത്തിലും ശ്രദ്ധിക്കുന്ന നമുക്ക് ഇതിൽ കൂടി ഒന്ന് ശ്രദ്ധിക്കാൻ കഴിഞ്ഞാൽ ഒഴിവാക്കാവുന്ന പ്രശ്നമേ ഉള്ളൂ ! 

English Summary:  Canned items, Food Safety Tips, Stay Safe home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com