sections
MORE

ഭക്ഷ്യവസ്തുക്കൾ പാഴാക്കാതെ പുതുമയോടെ സൂക്ഷിക്കാം

plastic-wraps
SHARE

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏവരെയും അലട്ടുന്ന ഒരു പ്രശ്നമാണ് ഭക്ഷ്യക്ഷാമം. രാജ്യത്ത് ആവശ്യത്തിനുള്ള  ഭക്ഷ്യ സാധനങ്ങൾ സംഭരിച്ചിട്ടുണ്ടെങ്കിലും പൂഴ്ത്തിവയ്പ്പും പച്ചക്കറിയുടെയും പലവ്യഞ്ജനങ്ങളുടെയും വിലക്കയറ്റവും  ജനങ്ങളെ ആശങ്കപ്പെടുത്തുന്നുണ്ട്. അതിനാൽ കിട്ടാവുന്ന ഭക്ഷണ സാധനങ്ങൾ പരമാവധി വാങ്ങിക്കൂട്ടുന്ന സാഹചര്യം ഉണ്ടാകുന്നു. എന്നാൽ ഭക്ഷ്യ സാധനങ്ങൾ അമിതമായി വാങ്ങുമ്പോൾ അവയൊക്കെ കേടാകാതേയും പാഴാകാതേയും സൂക്ഷിക്കേണ്ടതും അനിവാര്യമായ ഉത്തരവാദിത്വമാണ്. ഭക്ഷണ സാധനങ്ങളുടെ സംഭരണ കാലാവധി വ്യത്യാസപെട്ടിരിക്കുന്നതിനാൽ  എങ്ങനെയൊക്കെ  ഭക്ഷണ സാധനങ്ങൾ വൃത്തിയായും കേടാകാതെയും സൂക്ഷിക്കാമെന്ന്  പ്രമുഖ കെമിക്കൽ കമ്പനിയായ ആസാഹി കേസായിയുടെ മാർക്കറ്റിംഗ് മാനേജർ ലൂവ് ഒബറോയ് വിശദീകരിക്കുന്നു.

പോളിത്തീൻ പ്ലാസ്റ്റിക് കവർ ഉപയോഗിച്ച്‌  മൂടിവെച്ചാൽ അധിക നാൾ  ഭക്ഷ്യ വിഭവങ്ങൾ കേടാകാതെ സൂക്ഷിക്കുവാൻ സാധിക്കും. പോളിത്തീൻ പ്ലാസ്റ്റിക് കവറിനുള്ളിലെ രാസ പദാർഥങ്ങൾക്കു ഭക്ഷ്യ സാധനങ്ങളിലെ ഈർപ്പം വലിച്ചെടുക്കുവാൻ സാധിക്കും. അതിലൂടെ ഓക്സിഡേഷൻ തടയുകയും ദിവസങ്ങൾ പിന്നിട്ടാലും പുതുമയോടെ തന്നെ ഭക്ഷ്യവിഭവങ്ങൾ നിലനിൽക്കുകയും ചെയ്യും.

പച്ചക്കറികളും ഫലങ്ങളും ഒരുമിച്ചു സൂക്ഷിക്കാതിരിക്കുന്നതാണ് ഉചിതം. പഴങ്ങളിൽ അടങ്ങിയിട്ടുള്ള എഥിലീൻ ഗ്ലൈക്കോൾ എന്ന രാസ വസ്തു പച്ചക്കറികളിൽ കേടുണ്ടാക്കും. പച്ചക്കറിക്കുള്ളിലെ രാസപദാർഥങ്ങൾ ഫലകങ്ങളെയും നശിപ്പിക്കുന്നു. അതിനാൽ ഇവ വെവ്വേറെ സൂക്ഷിക്കുന്നതാണ് ഉചിതം.

ലോക്ക്ഡൗൺ സമയത്തു എല്ലാവരും വൈവിദ്ധ്യമാർന്ന പാചക പരീക്ഷണത്തിലായിരിക്കുമല്ലോ. പല തരത്തിലുള്ള ഭക്ഷ്യ വിഭവങ്ങൾ പരീക്ഷിക്കുന്നതിനാൽ ചിലപ്പോൾ ആഹാരം പാഴാകാനുള്ള സാധ്യതയും ഉണ്ടാകുന്നു.  അത്തരം സന്ദർഭങ്ങളിൽ മിച്ചം വന്ന ആഹാരം ഉപയോഗിച്ച് ലളിതമായ മറ്റൊരു വിഭവം കൂടി ഉണ്ടാക്കാവുന്നതാണ്. ഉദാഹരണത്തിന് നിങ്ങൾ ആവശ്യത്തിൽ കൂടുതൽ ചോറ് ഉണ്ടാക്കിയിട്ടുണ്ട്. അപ്പോൾ ബാക്കി വന്ന ചോറ് കളയാതെ  മസാലകളും സവാളയും ചേർത്തു ഒരു പുതിയ വിഭവം തന്നെ ഉണ്ടാക്കുവാൻ സാധിക്കും. ഭക്ഷ്യ സാധങ്ങളുടെ കാലാവധിയെക്കുറിച്ച്  ഒരു ധാരണ ഉണ്ടായിരിക്കണം. കാലാവധിക്ക് ശേഷം കേടാകുന്നതിനാൽ അതനുസരിച്ചായിരിക്കണം  ഭക്ഷ്യ സാധനങ്ങളുടെ  ഉപയോഗം.

പാകം ചെയ്ത മത്സ്യവും മാംസവും ഫ്രിഡ്ജിലെ ഫ്രീസറിൽ സൂക്ഷിക്കുന്നതാണ് അഭികാമ്യം. അതേസമയം പച്ച മത്സ്യവും മാംസവും ഫ്രീസറിലെ ഊഷ്മാവ് ക്രമപ്പെടുത്തി സൂക്ഷിക്കണം. ഇവ പാകം ചെയ്ത ഭക്ഷണത്തോപ്പം സൂക്ഷിക്കരുത്.

English Summary: Get creative and experiment with your food

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA