ADVERTISEMENT

രസഗുളയുമായി ശിവാനി, ചോക്ലേറ്റ് ആൽമണ്ട് കേക്കുമായി അനിഖ, സിംപിൾ സ്വീറ്റ് പുഡിങ് പാചകവുമായി അൽസാബിത്ത്... കുട്ടിതാരങ്ങളെല്ലാം പാചകത്തിലാണ്.

കൗമാരപ്രായത്തിലുള്ള കുട്ടികളുടെ മാനസികവും വൈകാരികവുമായ ക്ഷേമം ഉറപ്പ് വരുത്താൻ ഉള്ള ഈ ശ്രമത്തിന്റെ ഭാഗമായി ഒരു സ്വീറ്റ് ചലഞ്ച്.  കേരള ഹെൽത്ത് സർവീസസിനോടൊപ്പം നമ്മുടെ കൗമാരപ്രായക്കാർക്ക് വേണ്ടിയുള്ള ഈ ഒരു ക്യാംപയിനിന്റെ ഭാഗമായുള്ള വിഡിയോകൾ ഗായകൻ വിധു പ്രതാപാണ് ഫെയ്സ് ബുക്കിൽ പങ്കുവച്ചത്.

കുട്ടിതാരങ്ങൾ പലരും തങ്ങളുടെ വീട്ടിൽ നിന്ന് പാചകം ചെയ്യുന്ന വിഡിയോകളും പങ്കു വച്ചതോടെ ഇതൊരു തരംഗമായി മാറുകയാണ്. കുട്ടികളുടെ പാചക വിഡിയോകളാണ്, വിഭവങ്ങൾ തയാറാക്കുന്നതിൽ സഹായം ആവശ്യമെങ്കിൽ മുതിർന്ന ഒരാളുടെ സഹായം തേടാം എന്ന ഒറ്റ നിബന്ധനമാത്രം. കുട്ടികളെല്ലാം ആവേശത്തോടെയാണ് ചലഞ്ച് ഏറ്റെടുത്തിരിക്കുന്നത്. 

#എന്റെസ്വീറ്റ്ചലഞ്ച് #EnteSweetChallenge എന്ന ഹാഷ്‌ടാഗോടുകൂടി വീഡിയോകൾ നിങ്ങൾക്ക് പങ്കു വയ്ക്കാവുന്നതാണ്  രസകരമായ വീഡിയോകൾ വിധു പേജിൽ ഷെയർ ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്.

English Summary: Here is ‘Ente Sweet Challenge’. You can post your videos with the hashtag #EnteSweetChallenge

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com