ADVERTISEMENT

ബാംഗ്ലൂർ ഡേയ്സ് എന്ന സിനിമയിലെ ‘കണ്ണും ചിമ്മി കണ്ണും ചിമ്മി കാണും കനവാണീ ബാംഗ്ലൂർ...’ എന്ന പാട്ടിൽ ദുൽഖറും നിവിൻ പോളിയും ബർഗർ കഴിക്കാൻ നസ്രിയയ്ക്കു മുന്നിൽ പരാജയപ്പെടുന്ന ഒരു കാഴ്ചയുണ്ട്, ധാരാളം പേർക്ക് ഈ അബദ്ധം പറ്റിയിട്ടുമുണ്ട്. ഒന്നിനു മീതേ ഒന്നായി അടുക്കി വച്ചിരിക്കുന്ന വമ്പൻ ബർഗർ ഒന്നാകെ കഴിക്കാൻ പോകുന്നവർക്കൊക്കെ പുഞ്ചിരി സമ്മാനിച്ച സീനാണിത്. ആ ബർഗറിനെ ഓർക്കാൻ കാര്യം ദുൽഖറിന്റെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റാണ്. 

ലോക്ഡൗൺ സമയത്ത് പാചകപരീക്ഷണങ്ങളുടെ ധാരാളം ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട് ദുൽഖർ സൽമ്മാൻ. ഇത്തവണ ഒരു സ്മാഷ് ബർഗർ ചിത്രമാണ് ദുൽഖർ ഷെയർ ചെയ്തിരിക്കുന്നത്. പക്ഷേ അടുത്ത തവണ സ്വന്തമായി തയാറാക്കിയ ബ്രിയോഷ് ബണ്ണുകൊണ്ടായിരിക്കും ബർഗർ മേക്കിങ് എന്ന കുറിപ്പോടെയാണ് ദുൽഖർ ചിത്രം ഡബിൾ ചീസ് ബർഗറിന്റെ ചിത്രം സമൂഹമാധ്യമത്തിൽ പങ്കു വച്ചിരിക്കുന്നത്. 

ഈ ബർഗർ ബർഗർ എന്നു കേൾക്കുമ്പോഴേ ജങ്ക് ഫു‍ഡ് ഓർമ്മയാണോ? കട്ലറ്റും ചീസും പച്ചക്കറിയും ഉണ്ടെങ്കിൽ കുട്ടികളുടെ ഇഷ്ട ഭക്ഷണമായ ബർഗർ വീട്ടിൽത്തന്നെയുണ്ടാക്കാം. ആരോഗ്യകരമാണ്. നല്ല ഫ്രഷായി കഴിക്കുകയും ചെയ്യാം. 4 ബർഗർ ഉണ്ടാക്കാനുള്ള റെസിപ്പി ഇതാ:

∙കട്ലറ്റ്: 4
∙ചീസ്: 4
∙സവാള, തക്കാളി, സാലഡ് വെള്ളരി എന്നിവ വട്ടത്തിൽ കനംകുറച്ച് അരിഞ്ഞത്: 4 കഷണം വീതം
∙മയോണൈസ് അല്ലെങ്കിൽ ടുമാറ്റോ സോസ്– അര ടീസ്പൂൺ വീതം
∙ബർഗർ ബൺ: 4
∙ലെറ്റ്യൂസ് ഇല (ആവശ്യമെങ്കിൽ)

ബർഗർ ബൺ കുറെകെ മുറിക്കുക. ഒരു പാതി എടുത്ത് മയോണൈസ് അല്ലെങ്കിൽ ടുമാറ്റോ സോസ് പുരട്ടുക. ഇതിനു മേൽ സവാള , കട്ലറ്റ്, ചീസ്, തക്കാളി, ലെറ്റ്യൂസ് , വെള്ളരി എന്നിവ ഓരോന്നു വീതം വച്ച് അവസാനം ബണ്ണിന്റെ രണ്ടാമത്തെ പീസ് വയ്ക്കുക. ചേർത്തമർത്തി ടൂത്ത് പിക്ക് കുത്തുക. ബർഗർ റെഡി. (കുട്ടികളുടെ ഇഷ്ടമനുസരിച്ചു പച്ചക്കറിയിൽ മാറ്റം വരുത്താം).

English Summary: DQ Salmaan Made this almost entirely from scratch ! Next up will be to bake our own brioche buns !

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com