ADVERTISEMENT

ഇപ്പോൾ മലയാളിയുടെ തീൻമേശയിലെ പ്രധാനതാരങ്ങളിലൊന്ന് ചപ്പാത്തി. പൊടികുഴച്ച്, ഉരുട്ടി, പരത്തി ചുട്ടെടുക്കൽ ഒരു കലതന്നെയാണ്. ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ നല്ല പതുപതുത്ത ചപ്പാത്തി തയാറാക്കാം...

1. തയാറാക്കിയ മാവിൽ കൈവിരലുകൾ കൊണ്ട് പതിയെ അമർത്തുമ്പോൾ കുഴിഞ്ഞു കിട്ടുന്ന പരുവത്തിൽ വേണം മാവ് തയാറാക്കാൻ.

2. മാവ് കൈകൾ കൊണ്ട് പത്തുമിനിറ്റ് നന്നായി കുഴച്ചെടുക്കണം, മിക്സർ ഉണ്ടെങ്കിൽ അതും ഉപയോഗിക്കാം.

3. തയാറാക്കിയ മാവ് നനഞ്ഞ തുണികൊണ്ട് 20 മിനിറ്റെങ്കിലും മൂടി വച്ച ശേഷം വേണം ചപ്പാത്തി തയാറാക്കാൻ.

4. പരത്തുമ്പോൾ എല്ലാവശവും ഒരേ കനത്തിൽ വരാൻ പ്രത്യേകം ശ്രദ്ധിക്കണം.

5. പരത്തിയ ശേഷം അധികമുള്ള പൊടി നന്നായി തട്ടി കളഞ്ഞ ശേഷം വേണം ചപ്പാത്തി ചുട്ടെടുക്കാൻ.

6. ചപ്പാത്തി വേവിക്കാൻ പാൻ നേരത്തെ ചൂടാക്കി വയ്ക്കാം, മീഡിയം തീയിൽ വേണം വേവിച്ച് എടുക്കാൻ.

7. വേവിച്ച ശേഷം ചപ്പാത്തിക്ക് മുകളിൽ നെയ്യ് അല്ലെങ്കിൽ ഒലിവ് ഓയിൽ പുരട്ടിവച്ചാൽ കൂടുതൽ മൃദുലമായി സൂക്ഷിക്കാം.

8. മാവ് പരത്താൻ പറ്റാത്ത വിധം നനവ് കൂടിപ്പോയാൽ ആവശ്യത്തിന് പൊടിയിട്ട് വീണ്ടും കുഴച്ച് എടുക്കാം.

9. മാവ് തയാറാക്കുമ്പോൾ കട്ടി കൂടി പോയാൽ ഒരു ടേബിൾ സ്പൂൺ വെള്ളം കൂടി ചേർത്ത് വീണ്ടും നന്നായി കുഴച്ച് എടുക്കണം.

10. ചപ്പാത്തി നല്ല വട്ടത്തിൽ ശരിയായി കിട്ടാൻ ചെയ്ത് ചെയ്ത് പഠിക്കുക എന്ന ഒറ്റ വഴി മാത്രം. അതല്ലെങ്കിൽ പരത്തിയിട്ട് അരിക് മൂർച്ചയുള്ള വട്ട പാത്രം ഉപയോഗിച്ച് ആകൃതി ശരിയാക്കാം.

English Summary: How to make soft rotis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com