ADVERTISEMENT

വീടിന്റെ സുരക്ഷിതത്ത്വത്തിൽ നിന്ന് ചെയ്യാൻ പറ്റുന്ന ചെറിയൊരു കരുതൽ. ജീവൻ കവരുന്ന ദുരിത പലായന വാർത്തകളാണ് ചുറ്റും. ഫീഡ് വിത്ത് ലൗ...സ്നേഹത്തോടെ ഭക്ഷണം കൊടുക്കുക എന്ന സന്ദേശവുമായി എത്തിയിരിക്കുന്നത് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദർ സേവാഗാണ്. പല സെലിബ്രിറ്റികളും തങ്ങൾ ഉണ്ടാക്കി കഴിക്കുന്ന ഭക്ഷണത്തിന്റെ ചിത്രങ്ങളാണ് പങ്കുവയ്ക്കുന്നതെങ്കിൽ, ഇവിടെ 100 ഭക്ഷണപൊതിയും കരുതലിന്റെ സ്നേഹ സന്ദേശവുമായാണ് വീരു എത്തിയിരിക്കുന്നത്.

പലയിടത്തും അതിഥി തൊഴിലാളികൾ കാൽനടയായി ദീർഘദൂരം യാത്ര ചെയ്യുന്നു, കൊച്ചു ‌കുട്ടികൾ അടക്കമുള്ള സംഘം ഈ ലോക്ഡൗൺ കാലത്ത് ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നവരാണ്. പിറന്ന മണ്ണിലെത്താനാകാതെ ആയിരങ്ങളാണ് തെരുവിൽ പട്ടിണികിടക്കുന്നത്. ഇപ്രകാരം ദുരിതമനുഭവിക്കുന്നവർക്ക് ന്യൂഡൽഹിയിലെ വീട്ടിൽ, അടുക്കളയിൽ പാകം ചെയ്ത ആഹാരം വിതരണം ചെയ്ത്  മാതൃകയാവുകയാണ് വീരേന്ദർ സേവാഗ്. പാകം ചെയ്ത ആഹാരം പാക്കറ്റുകളിലാക്കിയാണ് അദ്ദേഹം വിതരണം ചെയ്യുന്നത്. ഡൽഹിയിൽ താമസിക്കുന്നവർക്ക് സ്വന്തം വീടുകളിൽ ഇരുന്ന് ഇത്തരത്തിൽ ഭക്ഷണം തയാറാക്കി അറിയിച്ചാൽ അത് ആവശ്യക്കാരിലേക്ക് എത്തിക്കാൻ തയാറാണെന്നും അദ്ദേഹം വിഡിയോ സന്ദേശത്തിൽ പറഞ്ഞു. 100 ഭക്ഷണപൊതികൾ തയാറാക്കാൻ പറ്റിയില്ലെങ്കിൽ അവനവനെക്കൊണ്ട് ആകുന്നത്ര ഭക്ഷണം തയാറാക്കാം, എളുപ്പത്തിലും പെട്ടെന്ന് പാക്ക് ചെയ്യാവുന്നതുമായി ഭക്ഷണം തയാറാക്കാം. സ്നേഹത്തോടെ തയാറാക്കുന്ന ഭക്ഷണപ്പൊതികൾ പലായനം ചെയ്യുന്ന ലക്ഷക്കണക്കിന് അതിഥിത്തൊഴിലാളികൾക്ക് ആശ്വാസമാകും. ‘ഫീഡ് വിത്ത് ലൗ’ എന്ന സന്ദേശത്തിന് ആവേശകരമായി പ്രതികരണമാണി ലഭിച്ചിരിക്കുന്നത്.

വീരേന്ദർ സേവാഗിന്റെ നേതൃത്വത്തുള്ള വീരേന്ദർ സെവാഗ് ഫൗണ്ടേഷൻ മുഖേനെയാണ് പട്ടിണിയിലായ തൊഴിലാളികളുടെ അരികിലേക്ക് ആഹാരമെത്തിക്കുന്നതു. ഈ ഉദ്യമത്തിൽ പങ്കുചേരാൻ താത്പര്യമുള്ളവർ വിരേന്ദ സെവാഗ് ഫൗണ്ടേഷന്റെ പേരിലുള്ള ട്വിറ്ററിൽ സന്ദേശമയക്കണമെന്നു അദ്ദേഹം സമൂഹ മാധ്യമങ്ങളിലൂടെ അഭ്യർഥിക്കുന്നുണ്ട്. അടുക്കളയിൽ ഭാര്യക്കും അമ്മയ്ക്കുമൊപ്പം സേവാഗ്  ഭക്ഷണം പാക്കറ്റുകളിലാക്കുന്നതിന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.

English Summary: The satisfaction of cooking and packing food from the comfort of your own homes and courtsey the wonderful people

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com