ADVERTISEMENT
View this post on Instagram

DOLCE BROWNIE #saltbae #salt #saltlife

A post shared by Nusr_et#Saltbae (@nusr_et) on

തന്റെ നേരെ പാഞ്ഞുവരുന്ന മുട്ടയെ ഒരു യോദ്ധാവിന്റെ മെയ്​വഴക്കത്തോടെ  നെഞ്ചു കൊണ്ട് തട്ടി ചട്ടിയിലിട്ട് പൊട്ടിക്കുന്ന വിഡിയോ കണ്ട് ആൾക്കാർ വാ പൊളിക്കുകയാണ്. പലതരത്തിൽ മുട്ട പൊട്ടിക്കുന്നത് കണ്ടിട്ടുണ്ട് ഇങ്ങനെയൊന്ന് ആദ്യമായാണെന്നാണ് ആരാധകർ പറയുന്നത്. ഈ പാചകം ചെയ്യുന്നത് മറ്റാരുമല്ല സാൾട്ട് ബേ, പാചക ലോകത്ത് കൈ–മെയ് വഴക്കം കൊണ്ട് തന്റേതായ വ്യക്തി മുദ്രപതിപ്പിച്ച താരമാണ്. ലോകമെങ്ങും ലക്ഷക്കണക്കിന് ആരാധകരുള്ള തുർക്കിക്കാരൻ ഷെഫ്. മാംസക്കഷണങ്ങൾ മൂർച്ചയേറിയ ആയുധങ്ങൾക്കൊണ്ടു തലങ്ങും വിലങ്ങും വെട്ടി കഷണങ്ങളാക്കി അതിനു മീതെ പ്രത്യേക രീതിയിൽ ഉപ്പും വിതറുന്ന ഇദ്ദേഹത്തിന്റെ വി‍ഡിയോയ്ക്ക് ആരാധകർ ഏറെയാണ്. എന്നാൽ ഏറ്റവും പുതിയ വിഡിയോയിൽ മനോഹരമായൊരു ചോക്ലേറ്റ് ബ്രൗണിയാണ് ഇദ്ദേഹം തയാറാക്കുന്നത്. എന്തായാലും ചോക്ലേറ്റ് ബ്രൗണി തയാറാക്കി, അതീവ സൂക്ഷ്മതയോടെ രണ്ടായി മുറിച്ച് ഒന്നിന് മീതേ ഒന്നായി വച്ച് അതിൽ ആ വലിയ കത്തി കുത്തി നിറുത്തിയാണ് വിഡിയോ അവസാനിപ്പിക്കുന്നത്.

റെയ്ബാൻ റൗണ്ട് കൂളിങ് ഗ്ലാസ് വച്ച്, ഒരു ആയോധനമുറയുടെ സൂക്ഷ്മതയോടെ വിദഗ്ധമായാണ് ഇറച്ചിക്കഷണങ്ങൾ മുറിക്കുന്നത്. ശ്വാസം അടക്കി കണ്ടിരുന്നു പോകും. നുസ്രത് ഗുക്ചെ എന്നാണ് ഇദ്ദേഹത്തിന്റെ ശരിക്കുള്ള പേര്. കോബ്രാ സ്റ്റൈലിലുള്ള ആ ഉപ്പ് വിതറലാണ് ആൾക്ക് സാൾട്ട് ബേ എന്ന ഇരട്ടപ്പേരു നൽകിയത്.

ലയണൽ മെസി, കിലിയൻ എംബപെ, പോൾ പോഗ്ബ തുടങ്ങിയ ഫുട്ബോൾ താരങ്ങളും ഇദ്ദേഹത്തിന്റെ റസ്റ്ററന്റിൽ ഭക്ഷണം കഴിക്കാൻ എത്തിയിട്ടുണ്ട്. Nusr-Et സ്റ്റീക്ക് ഹൗസ് എന്നു പേരുള്ള റസ്റ്ററന്റ് ശൃംഖല അബുദാബി, ദോഹ, ന്യൂയോർക്ക്, മിയാമി, ദുബായ്, ഇസ്താംബുൾ എന്നീ നഗരങ്ങളിലുണ്ട്.

2017 ലാണ് സാൾട്ട് ബേയുടെ ആദ്യ വിഡിയോ സമൂഹമാധ്യമങ്ങളിൽ വരുന്നത്. ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ രണ്ടരക്കോടിയിൽ അധികം ആളുകളാണ് സാൾട്ട് ബേയെ ഫോളോ ചെയ്യുന്നത്.

English Summary: Dolce Brownie video by Turkish Chef Salt Bae, Nusrat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com