ADVERTISEMENT

പ്രായം കരുതലിന് ഒരു തടസമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഈ തൊണ്ണൂറ്റിയൊൻപത് വയസ്സുള്ള മുത്തശ്ശി.  മുംബൈ സ്വദേശിയായ ഈ മുത്തശ്ശി ലോക്ഡൗൺ കാലത്ത് നാട്ടിലേക്ക് മടങ്ങുന്ന തൊളിലാളികൾക്കുള്ള ഭക്ഷണം തയാറാക്കുന്ന തിരക്കിലാണ്. കറാച്ചി സ്വദേശിയായ സാഹിദ് ഇബ്രഹിമാണ് അദ്ദേഹത്തിന്റെ ബന്ധുവായ ഈ മുത്തശ്ശിയുടെ വിഡിയോ ട്വിറ്ററിൽ പങ്കുവച്ചത്. ലോക്ഡൗൺ കാലത്ത് സ്വന്തം നാട്ടിലേക്ക് പലായനം ചെയ്യുന്നവർക്കുള്ള ഭക്ഷണ പൊതി തയാറാക്കുന്നതാണ് വിഡിയോയിൽ.  

അലുമിനിയം ഫോയിൽ പേപ്പറിൽ തയാറാക്കി വച്ചിരിക്കുന്ന റൊട്ടിയും കറിയും വച്ച് ശ്രദ്ധയോടെ പൊതിഞ്ഞെടുക്കുന്ന വിഡിയോ സമൂഹമാധ്യമത്തിൽ ഏവരുടെയും പ്രശംസ ഏറ്റുവാങ്ങി. ഒരു മിനിറ്റുപോലും ദൈർഘ്യമില്ലാത്ത ഈ വിഡിയോ കണ്ടത് മൂന്ന് ലക്ഷത്തിലധികം പേരാണ്.

English Summary:  A Video of a 99 Year old woman preparing food packets for migrant workers in Mumbai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com