ബിസ്ക്കറ്റ് പുഡ്ഡിങ് തയാറാക്കാൻ 10 മിനിറ്റ് മതി, സ്വാദിന്റെ കാര്യത്തിൽ നമ്പർ വൺ...

lekshmiNair-serradura
SHARE

പത്തു മിറ്റിൽ ഒരു അടിപൊളി ബിസ്ക്കറ്റ് പുഡ്ഡിങ് റെഡി. ഏറ്റവും എളുപ്പത്തിൽ തയാറാക്കാവുന്ന ഗോവൻ പുഡ്ഡിങ് രുചിയാണ് ലക്ഷ്മി നായർ പരിചയപ്പെടുത്തുന്നത്.

ചേരുവകൾ

  • വിപ്പിങ് ക്രീം അല്ലെങ്കിൽ ഫ്രഷ് ക്രീം 
  • മാരിഗോൾഡ് ബിസ്ക്കറ്റ്

തയാറാക്കുന്ന വിധം

ബിസ്ക്കറ്റ് മിക്സിയിലിട്ട് നന്നായി പൊടിച്ച് എടുക്കുക.

ഒന്നര കപ്പ് വിപ്പിങ് ക്രീം നന്നായി പതപ്പിച്ച് എടുക്കണം. ഇതിലേക്ക് ഒരു തുള്ളി വനില എസ്സൻസ് ചേർക്കാം. പുഡ്ഡിങ് സെറ്റ് ചെയ്യാനുള്ള പാത്രത്തിൽ ഒരു ലെയർ ക്രീം അതിനുമുകളിൽ ബിസ്ക്കറ്റ് പൊടിച്ചത്, വീണ്ടും ക്രീം, ബിസ്ക്കറ്റ് പൊടി, ക്രീം എന്ന രീതിയിൽ നിറയ്ക്കാം. ഇത് ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച് കഴിക്കാം.

English Summary: Serradura, also known as sawdust pudding, or Macau pudding, is a well-known Portuguese dessert.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA