‘അഹാന കൃഷ്ണ ഫാഷൻ കേക്കാണ്’ ഇപ്പോൾ താരം

ahana-cake
SHARE

ബേക്കിങ് ഇഷ്ടപ്പെടുന്നവരെല്ലാം കൈയടിച്ച് സ്വീകരിച്ച ഒരു ഇൻസ്റ്റാ ഹാഷ്ടാഗാണ് ‘ഫാഷൻ കേക്ക്’. അവനവന്റെ ഭാവനയും കഴിവും അനുസരിച്ച് ഇഷ്ടമുള്ള ഫാഷനിൽ കേക്ക് തയാറാക്കാം. സ്വീറ്റ്സ് ബൈ ജോഹാന എന്ന ഇൻസ്റ്റഗ്രാമറുടെ #fashioncake  ഹാഷ് ടാഗിന് ലോകമെങ്ങുമുള്ള ബേക്കിങ് ഇഷ്ടപ്പെടുന്നവർ ആവേശത്തോടെയാണ് തങ്ങളുടെ കേക്ക് ചിത്രങ്ങൾ അപ്ലോഡ് ചെയ്യുന്നത്. ഇതിലേക്ക് തിരുവനന്തപുരത്തു നിന്നും മിയ കപ്പ് കേക്കറിയും ഒരു കേക്ക് ചിത്രം അപ്‌ലോഡ് ചെയ്തു. മഞ്ഞനിറത്തിൽ ചെറിയ ചെറിയ പൂക്കൾ കൊണ്ട് അലങ്കരിച്ച കേക്ക്, ഇതേ ഡിസൈനിലുള്ള വസ്ത്രത്തിലുള്ള അഹാന കൃഷ്ണകുമാർ ചിത്രവും കേക്കിനൊപ്പം ഉണ്ട്. അഹാനയും വസ്ത്രങ്ങളുടെ സ്റ്റൈൽ ഏറെ സ്നേഹിക്കുന്ന ബേക്കർക്ക് ഡിസൈനിൽ മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ല. ‘അഹാന കൃഷ്ണ കേക്കാണ്’ ഇപ്പോൾ താരം! കേക്കിനെ താരമാക്കി അഹാന ചെയ്ത വ്ളോഗും ഇപ്പോൾ ട്രെൻഡിങ്ങാണ്.

അഹാന കേക്കി’നോട് മത്സരിക്കുന്ന മറ്റ് കേക്കുകൾ ഏതൊക്കെയാണന്നറിയമോ?...ദീപിക പദുക്കോൺ, ജാൻവി കപൂർ, കെയ്റ്റ് മിഡില്‍ടണ്‍ എന്നിവരുടെ വസ്ത്രങ്ങളുടെ ഡിസൈനുകൾ ഉള്ള കേക്കുകളാണ്.

കേക്ക് ബേക്കിങ് ആസ്വദിച്ച് ചെയ്യുന്ന നിരവധി വീട്ടമ്മമാർ സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. ഫ്രൈയിങ് പാൻ, പ്രഷർ കുക്കർ എന്നിവ ഉപയോഗിച്ചും കിടിലൻ കേക്കുകൾ തയാറാക്കുന്ന നിരവധി പേരുണ്ട്. കേക്ക് തയാറാക്കാനുള്ള സാമഗ്രികൾ ഉള്ളവരും ഇതിലൂടെ സന്തോഷം കണ്ടെത്തുന്നവരും ധാരാളം. ലോക്ഡൗണിൽ വീട്ടിലിരുന്ന് കേക്ക് ഉണ്ടാക്കി മികച്ച വരുമാനം കണ്ടെത്തുന്നവരും ഉണ്ട്. സമൂഹ മാധ്യമങ്ങളിൽ പാചക മത്സരങ്ങൾ ധാരാളം വന്നിരുന്ന ഒരു സമയവുമാണ് ലോക്ഡൗൺ കാലം. 

English Summary:  The Ahaana Krishna cake, ashioncake cake collab hosted by sweets by joana

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA