കറിവേപ്പില അരച്ച് ചേർത്ത മോര് ജീവിതത്തിന്റെ ഭാഗമായതിങ്ങനെ; കൃഷ്ണ കുമാർ

krishnakumar-buttermilk
SHARE

മോരിൽ കറിവേപ്പില വെറുതെ ഇട്ട് കുടിക്കാതെ അരച്ച് ചേർത്ത് കുടിച്ചാലുള്ള ഗുണങ്ങൾ പറയുകയാണ് നടൻ കൃഷ്ണ കുമാർ. ഇൻസ്റ്റഗ്രാം വിഡിയോയിലൂടെയാണ് ജീവിതത്തിന്റെ ഭാഗമായ സ്പെഷൽ മോരിന്റെ കൂട്ടുകൾ കൃഷ്ണകുമാർ പങ്കുവച്ചത്.

വർഷങ്ങൾക്ക് മുൻപ് സിനിമാ ജീവിതവുമായി ബന്ധപ്പെട്ട് ചെന്നൈയിൽ താമസിക്കുന്ന കാലത്ത് അൾസറിന്റെ ബുദ്ധിമുട്ടികൾ അലട്ടാൻ തുടങ്ങി. അപ്പോൾ കൂടെയുണ്ടായിരുന്ന ഒരു സുഹൃത്ത് പറഞ്ഞു മോരിൽ കറിവേപ്പില അരച്ച് ചേർത്ത് കുടിക്കാൻ, വെറുതേ ഇട്ട് കുടിച്ചാൽ പോരാ.

അങ്ങനെ ആ മോര് കുടിച്ചു തുടങ്ങി, വയറിന് നല്ല സുഖം കിട്ടി. അതിനു ശേഷം വീട്ടിലേക്ക് എത്തിയപ്പോൾ ഇതിലേക്ക് വേറെ ചിലകൂട്ടുകാരെക്കൂടി ഇതിലേക്ക് കൂട്ടി. വെളുത്തുള്ളി, ഉള്ളി, മല്ലിയില, കറിവേപ്പില, കീഴാർനെല്ലി, ജീരകം, കാന്താരിമുളക്, ഉപ്പ് എല്ലാം ചേർത്ത ടേസ്റ്റി മോര് ജീവിതത്തിന്റെ ഭാഗമായി. ഇപ്പോൾ ആ സുഹൃത്തിന്റെ പേരൊക്കെ മറന്നു പോയി...എന്നാലും ആ അഞ്ജാത സുഹൃത്തിന് നന്ദി പറഞ്ഞു കൊണ്ട് ഇന്നും മോര് കുടിക്കാറുണ്ട്.

English Summary: Spiced buttermilk, a tasty cooling thirst quencher.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA