അസാധാരണ അനുഭവമൊരുക്കി ഹയാത്തിന്റെ സ്റ്റേയ്ക്കേഷൻ ഓഫറുകൾ

GHKB-Picture
SHARE

കൊച്ചി∙ യാത്രകളുടെയും അനുഭവങ്ങളുടെയും ലോകത്തേക്ക് അതിഥികളെ സ്വാഗതം ചെയ്തുകൊണ്ട് ഗ്രാൻഡ് ഹയാത്ത് കൊച്ചി ബോൾഗാട്ടിയിൽ പ്രത്യേക സ്റ്റേക്കേഷൻ ഓഫർ. കോവിഡ് ലോക്ഡൗണിനു ശേഷം അതിഥികൾക്ക് അവരുടെ പ്രിയപ്പെട്ടവരുമായി സുരക്ഷിതമായ ഒരു യാത്രയ്ക്ക് അവസരമൊരുക്കുകയാണ് ഇവിടെ. അതിഥികൾക്ക് ഡിസംബർ 31 വരെ നീളുന്ന ഓഫറുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

ദിവസേനയുള്ള പ്രഭാതഭക്ഷണം, അതിഥികളുടെ ഇഷ്ടപ്രകാരം ഒരു ദിവസം ഒരു ഭക്ഷണം (ഉച്ചഭക്ഷണം അല്ലെങ്കിൽ അത്താഴം), ഒരു കോംപ്ലിമെന്ററി ഗസ്റ്റ് റൂം രണ്ട് കുട്ടികൾക്കുള്ള ഭക്ഷണം (12 വയസോ അതിൽ താഴെയോ ഉള്ളവർക്ക്), ഡൈനിങ്ങിന് 20ശതമാനം കിഴിവ്, ഒരു ക്ലബ് റൂമിലേക്കോ സ്യൂട്ടിലേക്കോ അപ്‌ഗ്രേഡുചെയ്യുന്നതിന് 50ശതമാനം കിഴിവ് ഒരു മണിക്കൂർ കയാക്കിങ്, കിഡ്‌സ് പ്ലേസോണിലേക്ക് സൗജന്യ പ്രവേശനം തുടങ്ങിയ നിരവധി ഓഫറുകളാണ് ഗ്രാൻഡ്‌ ഹയാത്ത് കൊച്ചി ബോൾഗാട്ടി ഈ സമയം പ്രഖ്യാപിച്ചിരിക്കുന്നത്.

പരിചരണം, സുരക്ഷ, സൗകര്യങ്ങൾ എന്നിവയിലുള്ള  ഹയാത്തിന്റെ പ്രതിജ്ഞാബദ്ധത ഉറപ്പുനൽകിക്കൊണ്ടാണ് അതിഥികൾക്ക് മനോഹരമായ ഇടങ്ങൾ ആസ്വദിക്കാൻ അവസരം ഒരുക്കിയിരിക്കുന്നത്. ഭാവനാപരമായ പാചകരീതിയും ആസ്വദിക്കാം. ഇതിനായി പ്രത്യേകം വ്യക്തിഗത സേവന വിഭാഗം രുപീകരിച്ചിട്ടുണ്ട്. ലോക്ഡൗൺ പിൻവലിച്ചതിനു പിന്നാലെ ഇവിടെ ഭക്ഷണ ശാലകൾ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

ഗ്രാൻഡ് ഹയാത്ത് കൊച്ചി ബോൾഗട്ടിയിൽ, അതിഥികൾക്ക് ആധുനിക സുഖസൗകര്യങ്ങളുള്ള വിശാലമായ അതിഥി മുറികളിൽ വിശ്രമിക്കാം. കൊച്ചിയുടെ ഹൃദയഭാഗത്ത് ശാന്തമായ ഒരു സങ്കേതം സൃഷ്ടിക്കുന്ന പനോരമിക് വെമ്പനാട് തടാകത്തിലും സമൃദ്ധമായ പൂന്തോട്ടങ്ങളിൽ മൺസൂൺ കാണുന്നതും അവസരമുണ്ട്.

കുട്ടികളുള്ള കുടുംബങ്ങൾക്കായി, ഗെയിമുകളും കുട്ടികൾക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന കിഡ്‌സ് പ്ലേസോണും ഹോട്ടൽ വാഗ്ദാനം ചെയ്യുന്നു.   സിഗ്നേച്ചർ റെസ്റ്ററന്റുകളായ മലബാർ കഫെ, തായ് സോൾ, കോളനി ക്ലബ്‌ ഹൗസ് ആൻഡ് ഗ്രിൽ എന്നിവയിലെ ഇന്ത്യൻ, തായ്, യൂറോപ്യൻ പാചകരീതികൾ ഹോട്ടലിൽ അസാധാരണമായ ഒരു ഡൈനിങ് അനുഭവം നൽകുമെന്ന് ഉറപ്പ്.

English Summary: The offer includes daily breakfast, one meal per day of the guests choice

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA