ADVERTISEMENT

കൊറോണ  വ്യാപനത്തെ തുടർന്നുള്ള ലോക്ക്ഡൗണിൽ ജീവിതം വഴിമുട്ടിയ ഒട്ടനവധി സംഭവങ്ങളാണ് ലോകത്ത് അങ്ങോളമിങ്ങോളം സംഭവിച്ചുകൊണ്ടിരിക്കുന്നത്. വഴിയോര കച്ചവടങ്ങൾ പലതും വഴിമുട്ടിയപ്പോൾ പലരും ആത്മഹത്യവരെ ചെയ്ത സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.  എന്നാൽ ലോക്ക്  ഡൗണിനെതിരെ  വ്യത്യസ്തമായ ഒരു പ്രതിഷേധ മാർഗം സംഘടിപ്പിച്ചിരിക്കുകയാണ് റഷ്യയിലെ ഒരു സംഘം ഹോട്ടൽ ഉടമകൾ. തങ്ങളുടെ നഗ്നത പ്രദർശിപ്പിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്താണ് ഇവർ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയത്.  ഞങ്ങൾക്കിനി നഷ്ടപ്പെടാൻ ഒന്നും തന്നെയില്ല. അതുകൊണ്ടു നമ്മൾ നഗ്നരായി പ്രതിഷേധിക്കുന്നതായി റഷ്യയിലെ കസാനിലുള്ള  റീലാബ് ഫാമിലി ബാർ ചൈനിന്റെ ഉടമ പറഞ്ഞു. ബാറിലെ തൊഴിലാളികളും തങ്ങളുടെ ഉടമയുടെ പ്രതിഷേധത്തിൽ നഗ്നരായി തന്നെ പങ്കെടുത്തു.  

ഞങ്ങൾക്ക് പ്രകടനങ്ങളിൽ  താത്പര്യമില്ല. ആരെയും കബളിപ്പിക്കണമെന്നും താത്പര്യമില്ല. എന്നാൽ ജോലി ചെയ്തു ജീവിക്കണമെന്ന അടിസ്ഥാന ആവശ്യം മാത്രമാണ് ഞങ്ങൾക്കുള്ളതെന്നു   സൈബീരിയയിലെ  പാചകക്കാർ അഭിപ്രായപ്പെട്ടു. മാസ്കും അടുക്കള ഉപകരണങ്ങളും കൈയ്യിൽ പിടിച്ചുകൊണ്ടു  നഗ്നരായി തന്നെയായിരുന്നു ഇവരുടെയും പ്രതിഷേധം. 

സൂപ്പർമാർക്കറ്റുകളും  ഷോപ്പിംഗ് മാളുകളും ബ്യൂട്ടി പാർലറുകളും തുറക്കാനുള്ള അനുമതി നൽകിയിട്ടും റസ്റോറന്റുകളും ഹോട്ടലുകളും തുറക്കുവാനുള്ള അനുമതി റഷ്യൻ  സർക്കാർ നൽകിയിരുന്നില്ല.  എന്നാൽ ഇത്തരം സ്ഥാപനങ്ങളാണ് കൊറോണാ വ്യാപനത്തിനുള്ള സാധ്യത വർധിപ്പിക്കുന്നതെന്നാണ്  ഹോട്ടൽ ഉടമകളുടെ വാദം.  കൊറോണ വ്യാപനത്തെ തുടർന്ന്  അവശ്യ സർവീസുകൾ ഒഴികെ  രാജ്യം പൂർണ്ണ തോതിൽ ലോക്ക്ഡൗണിന്റെ ശ്വാസം മുട്ടലിലായിരുന്നു.  എന്നാൽ അൺലോക്കിങ്ങിന്റെ ഭാഗമായി ഘട്ടം ഘട്ടമായി  ഇപ്പോൾ പല മേഖലകളും പ്രവർത്തനക്ഷമമായി വരുകയാണ്. ഹോട്ടലുകളുടെയും റെസ്റ്ററന്റുകളുടെയും മട്ടുപ്പാവിൽ കച്ചവടം നടത്തനുള്ള അനുമതി നൽകിയിട്ടുണ്ട്. 

English Summary: ‘We are naked because we are left with nothing’ , Russian chefs pose naked in protest of coronavirus lockdown 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com