രുചി വിഭവങ്ങളുമായി ഗ്രാൻഡ് ഹയാത്തിൽ പോപ്പ്-അപ്പ് സാറ്റർഡേയ്‌സ്

satuday-pop-up
SHARE

ഗ്രാൻഡ് ഹയാത്ത് കൊച്ചി ബോൾഗട്ടിയിൽ ‘പോപ്പ്-അപ്പ് സാറ്റർഡേയ്‌സ്’ സംഘടിപ്പിക്കുന്നു. ബ്രഞ്ച്, ഡ്രഞ്ച് ഓപ്ഷനുകളുമായാണ് ഭക്ഷണ പ്രേമികളെ മോഹിപ്പിക്കുന്ന വിഭവങ്ങൾ അണിനിരത്തുന്നത്. ലോകമെമ്പാടുമുള്ള പ്രത്യേക വിഭവങ്ങൾ ശനിയാഴ്ചകളിൽ ആസ്വദിക്കാം. 

മംഗോളിയൻ ഗ്രില്ലുകൾ, ഹോട്ട് പോട്ട്സ് ആൻഡ് സ്‌പൈസി നിഗിരി, സ്ലൈഡേഴ്സ്, സാൻഡ്‌വിച്ചുകൾ, ഫ്രഞ്ച് പലഹാരങ്ങൾ തുടങ്ങിയ നിരവധി രുചിയേറും വിഭവങ്ങൾ ഒരുക്കുന്നുണ്ട്. ഒപ്പം വിശിഷ്ടങ്ങളായ മോക്ക്ടെയിലുകളും രുചിക്കാം. കൂടുതൽ വിവരങ്ങൾക്കും,  റിസർവേഷനുമായി  +91 7593 880 508 എന്ന നമ്പറിൽ ബന്ധപ്പെടാം. 

2020 ജൂൺ 20മുതൽ എല്ലാ ശനിയാഴ്ചകളിലും,  ഹോട്ടലിലെ 'ദി റെസിഡൻസ്, ലോബി ലെവലിൽ' വച്ചാകും സാറ്റർഡേ പോപ്പ്-അപ്പ് നടക്കുക. രാവിലെ 11.30മുതൽ വൈകീട്ട്  3.30വരെ ബ്രഞ്ചും, വൈകീട്ട് 4.30 മുതൽ രാത്രി 8 വരെ ഡ്രഞ്ചും ലഭ്യമാകും. 1800രൂപയും നികുതിയുമാണ് നിരക്ക്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA