ജീവിതം തിരിച്ചു പിടിക്കാൻ നീട്ടി ഒരു ചായ

SHARE

ചെറുപ്പത്തിൽ നാട്ടിൻ പുറങ്ങളിലെ ചായക്കടകളിൽ കൗതുകത്തോടെ നോക്കിയിരുന്ന കാഴ്ച ഇതാ വീണ്ടും .  ഉയരം കൂടും തോറും ചായക്ക് രുചി കൂടും എന്നു പറയും പോലെ ഉയരത്തിൽ നിന്നു വീഴുമ്പോഴും ചായയക്ക് രുചി കൂടും.. ഇതറിയണമെങ്കിൽ തൃശൂർ നഗരത്തിലെ നായരങ്ങാടിയിലേക്ക് വരണം. അഞ്ചു വിളക്കിനു തെട്ടടുത്ത ശീതൾ കോഫി ഹൗസിലെത്തി പ്രകാശനോട് സ്ട്രോങ്ങ് എന്നൊന്നു പറഞ്ഞാൽ മതി .. ഒന്നര മീറ്ററോളം പോന്ന ചൂടു ചായ മുകളിൽ നിന്ന് പതഞ്ഞ് താഴേക്ക് വന്നു ചില്ലു ഗ്ലാസിലേക്ക് ഒതുങ്ങിക്കൂടും. രണ്ട് കൈകളും പരമാവധി നിവർത്താവുന്ന ഉയരത്തിൽ നിന്നുമാണീ ചായയുടെ പിറവി. 

മാർക്കറ്റിലെ തൊഴിലാളികളാണ് കുടുതലും ചായ കുടിക്കാനെത്തുന്നത്. ലോക് ഡൗൺ കഴിഞ്ഞ് കച്ചവടം ഒന്നുഷാറായി വരുന്നേയുള്ളൂ.. രണ്ട് മാസം അടച്ചിട്ടതിന്റെ ദുരിത കാലം ഓർമയിൽ .. ചാലക്കുടി മറ്റത്തൂർ‌ വെള്ളിക്കുളങ്ങര  സ്വദേശിയായ പ്രാകാശൻ 8 വർഷമായി കട നടത്തുന്നു.. 

മറ്റൊരു കടയിലെ ജീവനക്കാരനായി 34 വർഷമായി അഞ്ചു വിളക്കിനു സമീപമാണ് ചായക്കടയുമായുള്ള പ്രകാശന്റെ ഔദ്യോഗിക ജീവിതം..  ആദ്യം നിന്ന കട നിർത്തി പോയപ്പോൾ ഉടമ നൽകിയ സാധനങ്ങൾ കൊണ്ടാണ് സ്വന്തമായി 8 വർഷം മുൻപ് കട തുടങ്ങിയത്. 

എല്ലാം തിരിച്ചു പിടിക്കാമെന്ന ഉറച്ച വിശ്വാസത്തോടെ പ്രകാശൻ ചായ നീട്ടി അടിക്കുകയാണ്...

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA