എന്നിലെ ഷെഫ് ഇവിടെ പുകഞ്ഞു തീരുന്നു; ചായ വിഡിയോയുമായി വിധു പ്രതാപ്

tea-vidhu-prathap
SHARE

ഈയിടെയായി പലരും പല പാചക പരീക്ഷണങ്ങളും ചെയ്യുന്നത് കണ്ട് ചിക്കൻ  ബിരിയാണിയൊന്നുമല്ല, ഒരു നാരങ്ങാവെള്ളം പോലും ഉണ്ടാക്കാൻ അറിയില്ലാത്ത പാവം ഭർത്താക്കൻമാർക്ക് വേണ്ടി ചായ തയാറാക്കുന്ന വിഡിയോയുമായി എത്തിയിരിക്കുകയാണ് ഗായകൻ വിധു പ്രതാപ്.

ചായ കുടിക്കാൻ ഇഷ്ടമുള്ള ഭാര്യമാർക്ക്  നല്ലൊരു ചായ ഉണ്ടാക്കി കൊടുത്താൽ ചെറിയ സൗന്ദര്യപ്പിണക്കമൊക്കെ മാറാവുന്നതേയുള്ളു എന്നത് സ്വന്തം ജീവിത വെളിച്ചത്തിൽ നിന്നും മനസിലാക്കിയ കാര്യമാണെന്നും വിധു പറയുന്നു. ചായ ഓരോ വീട്ടിലും ഓരോ തരത്തിലാണ് തയാറാക്കുന്നത്, വിധു സ്റ്റൈൽ ചായ എങ്ങനെ തയാറാക്കാമെന്ന് നോക്കാം. വളരെ രസകരമായാണ് ചായ വിഡിയോ തയാറാക്കിയിരിക്കുന്നത്.

ചേരുവകൾ

  • പാൽ – 1 1/2 കപ്പ്
  • വെള്ളം – 1 ഗ്ലാസ്
  • കറുവാപട്ട പൊടിച്ചത് – ആവശ്യത്തിന്
  • തേയിലപ്പൊടി – കടുപ്പത്തിന് അനുസരിച്ച്
  • പഞ്ചസാര – മധുരം അനുസരിച്ച്

തയാറാക്കുന്ന വിധം

സോസ് പാനിൽ പാലും വെള്ളവും ഒഴിച്ച് തിളച്ച് തുടങ്ങുമ്പോൾ കുറച്ച് കറുവാപട്ട പൊടിച്ചതും ആവശ്യത്തിന് തേയിലപ്പൊടിയും ചേർക്കുക. നന്നായി തിളച്ച ശേഷം തീ ഓഫ് ചെയ്യാം. ഇത് അരിച്ച് എടുത്ത് മധുരത്തിന് അനുസരിച്ച് പഞ്ചസാരയും ചേർത്ത് കുടിക്കാം.

English Summary: Ennile Chef , Vidhu Prathap Tea Making Video

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA