എംജി യുടെ മട്ടൻ കറിയും കൃഷ്ണകുമാറിന്റെ മാജിക്ക് മോരും ; സൂപ്പർ ഹിറ്റ് പാചകക്കുറിപ്പുകൾ

june-top-10
SHARE

പാട്ടും പാടി മട്ടനും  ചിക്കനും തയാറാക്കിയ  ഗായകൻ എംജി ശ്രീകുമാറിനെ പാചകലോകത്തേക്ക് കൈയടിയോടെയാണ് ആരാധകർ സ്വീകരിച്ചത്. ഒപ്പം നടൻ കൃഷ്ണകുമാറിന്റെ ഹെൽത്തി ബട്ടർ മിൽക്കും മുൻ വോളിബോൾ താരം ടോം ജോസഫിന്റെ വെട്ടു കേക്ക്... ജൂൺ മാസത്തിൽ വായനക്കാരുടെ പ്രിയ രുചികളായി മാറി. മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാനുള്ള മഞ്ഞൾ ചായ, ചമ്മന്തി രുചികൾ, നുറുക്ക് ഗോതമ്പ് ഉപ്പുമാവ്, അവൽ മിൽക്ക്...സൂപ്പർ ഹിറ്റ് രുചിക്കൂട്ടുകൾ ഏതൊക്കെയെന്ന് നോക്കാം.

1. ഭാര്യക്ക് ഇഷ്ടപ്പെട്ട പാട്ടും പാടി, അസാധ്യരുചിയിൽ മട്ടൻ കറി തയാറാക്കി എം ജി ശ്രീകുമാർ...

sreekumar-mutton

പാട്ടുകാരനല്ലാതെ നിൽക്കുന്ന സമയത്ത് ഒരു ഉഗ്രൻ മട്ടൻ കറി തയാറാക്കുകയാണ് എന്ന ആമുഖത്തോടെയാണ് എം. ജി ശ്രീകുമാറിന്റെ പാചക വിഡിയോ ആരംഭിച്ചിരിക്കുന്നത്. തയാറാക്കുന്നത് ഒരു ഉഗ്രൻ മട്ടൻ കറിയാണ്, വിദേശത്ത് പരിപാടികൾക്ക് പോകുമ്പോഴൊക്കെ അവിടെ സുഹൃത്തുക്കൾക്കൊപ്പം താമസിക്കുമ്പോൾ  പരീക്ഷിച്ച് വിജയിച്ച ഹെൽത്തി രുചിക്കൂട്ടാണിതെന്നും അദ്ദേഹം പറയുന്നു. അസാധ്യ രുചിയാണിതിന്, യാതൊരു മസാല ചേരുവകളും ചേർക്കാതെയാണ് ഈ പാചകം. പാട്ട് അറിയാവുന്നവർ ഇത് തയാറാക്കിയാൽ രുചി കൂടും... പാചകം മാത്രമല്ല മൂന്ന് പാട്ടുമുണ്ട് വിഡിയോയിൽ...Read More

2. കറിവേപ്പില അരച്ച് ചേർത്ത മോര് ജീവിതത്തിന്റെ ഭാഗമായതിങ്ങനെ; കൃഷ്ണ കുമാർ...

buttermilk

മോരിൽ കറിവേപ്പില വെറുതെ ഇട്ട് കുടിക്കാതെ അരച്ച് ചേർത്ത് കുടിച്ചാലുള്ള ഗുണങ്ങൾ പറയുകയാണ് നടൻ കൃഷ്ണ കുമാർ. ഇൻസ്റ്റഗ്രാം വിഡിയോയിലൂടെയാണ് ജീവിതത്തിന്റെ ജീവതത്തിന്റെ ഭാഗമായ സ്പെഷൽ മോരിന്റെ രുചിക്കൂട്ട് പരിചയപ്പെടുത്തുന്നത്...Read More

3. നാടൻ വെട്ടു കേക്ക് വിഡിയോയുമായി വോളീബോൾ താരം ; ടോം ജോസഫ്

volley-ball-player-tom-joseph-family

‘നാട്ടുപലഹാരങ്ങളോടാണ് എനിക്കിപ്പോഴും പ്രിയം. ചാച്ചന്റെ ചായക്കടയിൽ കയറിയാൽ ആദ്യം കണ്ണിൽ പെടുന്നത് പലഹാരം സൂക്ഷിക്കുന്ന ചില്ലലമാരയിലെ വെട്ടു കേക്കാണ്. ജീവിതത്തിൽ പല തരം ഭക്ഷണങ്ങൾ കഴിച്ചിട്ടുണ്ടെങ്കിലും കുഞ്ഞുന്നാളിൽ കഴിച്ച വെട്ടു കേക്കിന്റെ സ്വാദ് ഇപ്പോഴും നാവിൻതുമ്പിലുണ്ട്. വെട്ടു കേക്കിനൊപ്പം മടക്ക്, സുഖിയൻ, ബോണ്ട എന്നീ പലഹാരങ്ങളും ഞങ്ങളുടെ ചായക്കടയിലെ താരങ്ങളായിരുന്നു. പിള്ളേരു സെറ്റിന്റെ ആക്രമണം കൊണ്ടാവും, ഞങ്ങൾ പത്താം ക്ലാസ് ആയപ്പോൾ ചാച്ചൻ കച്ചവടം നിർത്തി. ലോക്ഡൗൺ കാലത്ത് വീണ്ടും ആ പഴയ രൂചിക്കൂട്ടുകൾ അടുക്കളയിൽ ഞാൻ പരീക്ഷിച്ചു. ഇൗ കോവിഡ് കാലത്ത് പുറത്തു നിന്നുള്ള ഭക്ഷണം കഴിക്കുന്നതിനേക്കാൾ വീട്ടിൽ പാകം ചെയ്യുന്ന വിഭവങ്ങളാണ് സുരക്ഷിതം. വെട്ടു കേക്ക് എന്നു കേൾക്കുമ്പോൾ അതെന്തു സാധനമെന്നു ചോദിച്ചവരും കുറവല്ല’ – ടോം പറയുന്നു...Read More

4. രോഗ പ്രതിരോധ ശേഷി കൂട്ടാൻ ഒരു പാനീയം...

ginger tea

കുട്ടികൾക്കും വലിയവർക്കും ഒരു പോലെ കുടിക്കാവുന്ന ഈ പാനീയം ദിവസേനയോ ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസമോ കുടിച്ചാൽ ഒരു പരിധി വരെ ചെറിയ ജലദോഷം, ചുമ, അലർജി...Read More

5. ഒരു പറ ചോറുണ്ണാൻ ഈ ഉള്ളി ചമ്മന്തി മതി...

ulli-chammanthi

മുത്തശ്ശി ഉണ്ടാക്കിയിരുന്ന ഈ ഉള്ളി ചമ്മന്തി ഉണ്ടെങ്കിൽ ഒരു പറ ചോറുണ്ണാൻ വേറൊരു കറിയും വേണ്ട. വളരെ കുറച്ചു സാധനങ്ങൾ കൊണ്ടു രുചികരമായതും ഒരാഴ്ച വരെ...Read More

6. നുറുക്ക് ഗോതമ്പ് കൊണ്ട് കുഴഞ്ഞു പോകാത്ത ഉപ്പുമാവ് ...

upma broken wheat

നുറുക്ക് ഗോതമ്പ് കൊണ്ട് ആരോഗ്യപരമായ നല്ലൊരു പ്രഭാത ഭക്ഷണം. കുഴഞ്ഞു പോകാത്ത രുചികരമായ ഒരു ഉപ്പുമാവ്...Read More

7. അവൽ മിൽക്ക് ഒരു ഗ്ലാസ് കുടിച്ചാൽ മതി വയറു നിറയും

Aval Milk

മലബാറിന്റെ സ്വന്തം കൈയൊപ്പ് ചാർത്തിയ അവിൽ മിൽക്ക് ഇപ്പോൾ കേരളത്തിലെ എല്ലാ ജ്യൂസ് കടകളിലും ലഭ്യമാണ്. ആരുടേയും മനസ് കീഴടക്കുന്ന ആ രുചി എളുപ്പത്തിൽ...Read More

8. ഉള്ളിക്കറി ഇങ്ങനെ തയാറാക്കി നോക്കൂ, രുചി കൂടും

onion

ഉള്ളിക്കറി തയാറാക്കുമ്പോൾ ഇതുപോലെ ഒന്നു നോക്കൂ. ചോറ്, ചപ്പാത്തി, പൊറോട്ട എന്നിവയ്ക്ക് നല്ല കോമ്പിനേഷൻ ആണ്...Read More

9. ഗ്യാസ് ട്രബിൾ ഇനി പ്രശ്നമല്ല...15 മിനിറ്റുകൊണ്ട് ഉണ്ടാക്കാം വീട്ടുമരുന്ന്

Gas Trouble

കപ്പയും ഉരുളക്കിഴങ്ങും പോലുള്ള ചില ഭക്ഷണങ്ങൾ കഴിച്ചാൽ ഗ്യാസ് ട്രബിൾ പ്രശ്നം അനുഭവിക്കുന്നവർക്ക് വീട്ടിൽ തന്നെ തയാറാക്കാവുന്ന രണ്ട് വീട്ടുമരുന്നിന്റെ...Read More

10. ഒണിയൻ ഗോതമ്പ് ദോശ, എത്ര കഴിച്ചാലും മതിയാവില്ല

wheat-dosa

സാധാരണ ദോശ കഴിച്ചു മടുത്തോ..? എങ്കിൽ ഈ ദോശ ഒന്ന് ഉണ്ടാക്കി നോക്കൂ. എളുപ്പത്തിൽ തയാറാക്കാം...Read More

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA