ADVERTISEMENT

അടുക്കളയിൽ പാചകം ചെയ്യുമ്പോൾ ചിലപ്പോൾ പൊടികളും മറ്റും മാറിപ്പോകും, ഉപ്പിന് പകരം പഞ്ചസാര, പാലിന് പകരം തൈര്... ഉത്തർപ്രദേശിൽ ഇതുവച്ച് ഒരാൾ കാട്ടിയ തമാശ ഒരു കുടുംബത്തെയാകെ ആശുപത്രിയിലാക്കി. വീട്ടിൽ തയാറാക്കിയ ആലൂ മേത്തി എന്ന വിഭവം കഴിച്ച ഒരു കുടുംബത്തിനൊന്നടങ്കം ഭക്ഷ്യവിഷബാധ വന്നു. കടുത്ത തലവേദനയും തലകറക്കവും വയറുവേദനയും മൂലം അവർ ആശുപത്രിയിലായി. തുടർന്നു നടന്ന അന്വേഷണത്തിലാണ് ആലൂ മേത്തിയിൽ ചേർക്കാറുള്ള ഉലുവാ ഇലയ്ക്കു പകരം ഉണങ്ങിയ കഞ്ചാവ് ഇലകളാണ് ചേർത്തതെന്നു മനസ്സിലായത്.

ഉരുളക്കിഴങ്ങും ഉലുവയിലയും ചേർത്ത വളരെ രുചികരമായ ഉത്തരേന്ത്യൻ വിഭവമാണ് ആലൂ മേത്തി. കുടുംബത്തിലെ ഒരാളുടെ സുഹൃത്ത് തമാശയ്ക്കാണ് ഉലുവയിലയാണെന്നു പറഞ്ഞ് ഉണങ്ങിയ കഞ്ചാവില നൽകിയത്. പാചകം ചെയ്തയാൾ അത് ആലൂ മേത്തിയിൽ ചേർക്കുകയും ചെയ്തു. തുടർന്നാണ് കളി കൈവിട്ടുപോയത്. വീട്ടുകാരെല്ലാം ചേർന്ന് ആഹാരം കഴിച്ച ശേഷം എല്ലാവർക്കും തലവേദനയും തലകറക്കവും വയറുവേദനയും അനുഭവപ്പെട്ട് വൈദ്യസഹായം തേടുകയായിരുന്നു.

അളവിലധികം കഞ്ചാവിലകൾ മനുഷ്യശരീരത്തിൽ എത്തിയാൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും ഡോക്ടർമാർ പറഞ്ഞു. ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്ക് ഇത് ഹൃദയാഘാതത്തിനുവരെ കാരണമായേക്കാം. കറിയിൽ ചേർത്ത ശേഷം ബാക്കിയുള്ള ഇലകൾ കണ്ട് സംശയം തോന്നിയ ബന്ധുവാണ് ഇത് പൊലീസിനെ അറിയിച്ചത്. കബളിപ്പിക്കാൻ വേണ്ടി വെറുതേ ചെയ്തതാണെന്നും ഇതിന്റെ ദോഷവശം അറിയില്ലായിരുന്നെന്നും സുഹൃത്ത് പോലീസിനോട് പറഞ്ഞു.

English Summary: UP family lands in hospital  after eating marijuana sabzi thinking its meethi

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com