ADVERTISEMENT

61000 രൂപ വിലയുള്ള ബർഗർ, റാസൽഖൈമയിലെ ഒരു റസ്റ്ററന്റാണ് 3000 ദിർഹം വിലയുള്ള (61000 രൂപ) ബർഗറിന്റെ പരസ്യം നൽകിയത്. എന്നാൽ ‘ഗൊറില്ല ബർഗർ’ എന്ന്‌ പേരിട്ട ബർഗറിന്റെ പരസ്യം സമൂഹ മാധ്യമങ്ങളിൽ വ്യാപിച്ചതോടെ സംഗതി പുലിവാലായി. ആരോഗ്യ വകുപ്പ് ഇടപെട്ട് ഇപ്പോൾ ഈ റസ്റ്ററന്റ് തന്നെ പൂട്ടിച്ചിരിക്കുകയാണ്. ഭീമമായ വില ഉൾപ്പെടെ പരസ്യം നൽകി ഉപഭോക്തൃ നിയമം ലംഘിച്ചതാണ് കാരണം. ഇത്തരം പരസ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് രാജ്യത്തിനു തന്നെ അപമാനകരമാണെന്നാണ് ആരോഗ്യ വകുപ്പ് അധികൃതരുടെ അഭിപ്രായം. എന്നാൽ പ്രചാരണ തന്ത്രമെന്ന നിലയിലാണ് പരസ്യത്തിൽ ഉയർന്ന വില ചേർത്തിരിക്കുന്നതെന്നും അറുപത് ദിർഹമാണ് ബർഗറിന്റെ  വിലയെന്നും റസ്റ്ററന്റ് ഉടമ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. 

ഓസ്ട്രേലിയയിൽനിന്ന് ഇറക്കുമതി ചെയ്ത ബീഫ് ഉപയോഗിക്കുന്നതു കൊണ്ടാണ് ബർഗറിന് ഇത്രയും വിലയെന്ന് റസ്റ്ററന്റ് ഉടമ പറയുന്ന ഒരു വിഡിയോ സമൂഹ മാധ്യമങ്ങളിലാകെ പ്രചരിച്ചിരുന്നു. ഏതായാലും മുനിസിപ്പാലിറ്റി അധികൃതർ റസ്റ്ററന്റിൽ എത്തി ബർഗറിന്റെ ഗുണമേന്മയെക്കുറിച്ച് വിശദമായ പരിശോധന നടത്തിയിട്ടുണ്ട്.

English Summary:  The real price of the sandwich was Dh60 and the Dh3,000 price was mentioned just to promote the product.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com