രുചി ഭേദങ്ങളുമായി ചുറ്റിക്കെട്ടിയ മടന്തയില, വീടുകളിൽ തരംഗമാകുന്നു

madantha-ila
SHARE

പഴമയുടെ രുചി ഭേദങ്ങളുമായി ചുറ്റിക്കെട്ടിയ മടന്തയില വീടുകളിൽ തരംഗമാകുന്നു. ചക്ക വിഭവങ്ങൾക്ക് പിന്നാലെ മടന്തയും ആളുകൾ ഭക്ഷണശീലത്തിലേക്ക് മാറ്റി. വയലോരത്ത് വളർന്നു നിൽക്കുന്ന ചേമ്പുകളുടെ നാമ്പോടു ചേർന്ന തളിരലയാണ് കൂടുതലായി ആളുകൾ മടന്തക്കറി വയ്ക്കാൻ ഉപയോഗിക്കുന്നത്.

ചേമ്പിന്റെ നാമ്പെടുത്ത് ഉപയോഗിക്കുന്നവരും കുറവല്ല.ചേമ്പിന്റെ തളരിലയോട് ചേർന്ന ഭാഗം മറിച്ചെടുത്ത് നാമ്പ് അടർത്തി കളഞ്ഞതിന് ശേഷം തളരില ചുരുട്ടി കെട്ടി വട്ടത്തിലാക്കി വെള്ളത്തിലിട്ട് വേവിച്ച് വെള്ളം പൂർണ്ണമായി പോയതിനു ശേഷം മഞ്ഞൾ, മുളക് പൊടി,

ചേമ്പിന്റെ തളിരില ചുരുട്ടിയെടുത്ത് നാമ്പ് കളഞ്ഞ് വട്ടത്തിൽ ചുറ്റിക്കെട്ടിയ മടന്തയില.

തേങ്ങ ചേർത്താണ് ഇവ ഉപയോഗിക്കുന്നത്. ആറന്മുള വള്ളസദ്യയിലെ പ്രധാനിയാണ് ചുറ്റിക്കെട്ടിയ മടന്തയില തോരൻ. മുൻപ് ആറന്മുള പ്രദേശങ്ങളിൽ മടന്ത വ്യാപകമായി കൃഷി ചെയ്തിരുന്നു. സമൂഹമാധ്യമങ്ങളിലുൾപ്പെടെ മടന്തയിലക്കറിയുടെ വിവിധ രുചിക്കൂട്ടുകൾ വ്യാപകമായതോടെ വീട്ടമ്മമാരുൾപ്പെടെ മടന്ത അന്വേഷിച്ച് വയലോരങ്ങളിലേക്ക് എത്തിത്തുടങ്ങി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA