ഏറ്റവും ആഡംബരം നിറഞ്ഞ ഭക്ഷണം ആസ്വദിക്കുന്ന ഏകാധിപതി

Kim-foodnews
കിം ജോങ് ഉൻ
SHARE

ഉത്തര കൊറിയൻ ഏകാധിപതി കിമ്മിന്റെ ഭക്ഷണ ശീലങ്ങൾ കൗതുകരമാണ്. ഉത്തര കൊറിയയിലെ 10 മില്യണിലധികം ജനങ്ങൾ നല്ല ഭക്ഷണം ലഭിക്കാതെ ബുദ്ധിമുട്ടുമ്പോൾ ഏറ്റവും ആഡംബരം നിറഞ്ഞ ഭക്ഷണമാണ് ഉത്തര കൊറിയൻ ഏകാധിപതി ആസ്വദിക്കുന്നത്. സ്വിറ്റ്സർലണ്ടിലെ സ്കൂൾ പഠന കാലത്ത് മനസിൽക്കയറിക്കൂടിയ ചീസ് പ്രേമം ഇപ്പോഴും കിമ്മിനുണ്ട്. മണവും രുചിയും വേറിട്ടു നിൽക്കുന്ന സ്വിസ് ചീസ് തന്നെ വേണം തനിക്കെന്ന നിർബന്ധവുമുണ്ട് കിമ്മിന്. 

ഉത്തര കൊറിയക്കാരുടെ ജീവിതത്തോടു ചേർന്നു നിൽക്കുന്ന വിഭവമായ ‘സുഷി’യും കിമ്മിന് ഏറെ പ്രിയപ്പെട്ടതാണ്. ചൂര മൽസ്യത്തിന്റെ കൊഴുപ്പു നിറഞ്ഞ ഭാഗം കൊണ്ടുണ്ടാക്കുന്ന ‘സുഷി’ കിമ്മിന്റെ മേശയിലെ സ്ഥിരം വിഭവമായി കാണാം. കിഴക്കൻ ഏഷ്യൻ വിഭവമായ ഷാർക്ക് ഫിൻ സൂപ്പാണ് അടുത്ത ഇനം. സ്രാവുകളുടെ വംശനാശത്തിനു തന്നെ കാരണമാകുന്നെന്ന പേരിൽ ലോകത്തിൽ ഏറ്റവും വിവാദം സൃഷ്ടിച്ചിട്ടുള്ള വിഭവങ്ങളിലൊന്നാണിത്.

ബ്രസീലിയൻ കോഫിയാണ് ഇഷ്ട പാനീയങ്ങളിലൊന്ന്. ഇതിനായി വിലയേറിയ ബ്രസീലിയൻ കാപ്പിക്കുരു ഈ രാജ്യം ഇറക്കുമതി ചെയ്യുന്നു. ചിക്കൻ വിഭവങ്ങളോടുള്ള ഇഷ്ടവും പലപ്പോഴും പരസ്യമാക്കിയിട്ടുള്ള ആളാണ് കിം. പ്രമുഖ ബ്രാൻഡഡ് ഫ്രൈഡ് ചിക്കന്റെ കടുത്ത ആരാധകനും കൂടിയാണ് അദ്ദേഹം. പാനീയങ്ങളുടെ പട്ടികയിൽ സ്നേക്ക് വൈനും റഷ്യൻ വോഡ്കയും ഹെന്നസി കോഗ്നക്, ഷാപെയ്നും നിർബന്ധം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA