സൂപ്പർ ഹീറോ ചപ്പാത്തി ചുട്ടെടുക്കുകയാണ്; വിഡിയോയുമായി ശിഖർ ധവാൻ

zoraver-cooking
SHARE

ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ, മകൻ സൊരാവർ സൂപ്പർ ഹീറോയുടെ വേഷത്തിൽ ചപ്പാത്തി ചുടുന്ന വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ചത് ശ്രദ്ധേയമാകുന്നു. സൂപ്പർ താരങ്ങൾക്കും പാചകം ചെയ്യാനാകും എന്ന കുറിപ്പോടെയാണ് ധവാൻ വിഡിയോ പങ്കു വച്ചത്. ചപ്പാത്തി തിരിച്ചിടാൻ നോക്കിയിട്ട് സാധിക്കാതെ വന്നപ്പോൾ ശ്രമിച്ചു നോക്കൂ എന്ന് പറഞ്ഞ് സൂപ്പർ ഹീറോയ്ക്ക് പ്രോത്സാഹനവും കൊടുക്കുന്നുണ്ട്. എന്തായാലും വിജയകരമായി ചപ്പാത്തി തിരിച്ചിട്ട് ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോൾ ചപ്പാത്തി കരിഞ്ഞു പോകുമോ എന്ന സംശയവും സൊരാവർ പങ്കുവയ്ക്കുന്നുണ്ട്. 

ലോക്ഡൗൺ സമയത്ത് വഴിയരികിൽ അലഞ്ഞുനടക്കുന്ന ഒരുകൂട്ടം കന്നുകാലികള്‍ക്ക് ഭക്ഷണം നൽകുന്ന വിഡിയോ മുൻപ് ധവാൻ പോസ്റ്റ് ചെയ്തിരുന്നു. വിശക്കുന്ന മൃഗങ്ങൾക്ക് ഭക്ഷണം നൽകിയതിലൂടെ മകൻ സൊരാവറിനെ ‘ജീവിതത്തിന്റെ മൂല്യം പഠിപ്പിക്കാനാണ്’ ശ്രമിച്ചത്, ചെറിയ കാര്യങ്ങൾ ചെയ്യൂ എന്ന സന്ദേശവും അന്ന് അദ്ദേഹം സമൂഹമാധ്യമത്തിൽ പങ്കു വച്ചു. പുതിയ വിഡിയോയും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

English Summary:  India batsman Shikhar Dhawan share a video of his son Zoravar trying to make a petrfect chapati in the kitchen.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA