ADVERTISEMENT

പലതരത്തിൽ കടച്ചക്ക കൊണ്ട് കറികൾ ഉണ്ടാക്കാറുണ്ട്. ഇറച്ചിക്കറിയെ വെല്ലുന്ന രുചിയിലുള്ള കടചക്ക കറിയാണ് സിനിമാ സീരിയൽ താരം പ്രവീണ പുതിയ വിഡിയോ വ്ളോഗിൽ തയാറാക്കിയിരിക്കുന്നത്.

ചേരുവകൾ

  • കടച്ചക്ക (അധികം മൂക്കാത്തത്) – 1
  • തേങ്ങാക്കൊത്ത്
  • ചെറിയ ഉളളി
  • കറിവേപ്പില
  • ഉണക്കമുളക്
  • മല്ലി
  • പെരുംജീരകം
  • കറുകപ്പട്ട
  • കുരുമുളക്
  • ഏലയ്ക്ക
  • ഗ്രാമ്പു
  • ജാതിക്ക
  • തക്കോലം
  • ഉപ്പ്

തയാറാക്കുന്ന വിധം

ഒരു ചട്ടിയിൽ മല്ലിയും വറ്റൽ മുളകും ഇട്ട് ചൂടാക്കാം. ശേഷം തീ ഓഫ് ചെയ്യാം. ഇതിലേക്ക് ഗരം മസാലകൂട്ട് ചേർത്ത് നന്നായി യോജിപ്പിച്ച് എടുക്കാം. ചൂട് കുറഞ്ഞ ശേഷം കുറച്ച് വെള്ളം ചേർത്ത് മിക്സിയുടെ ജാറിൽ അരച്ച് എടുക്കാം.

കടച്ചക്ക ചെറുതായി നുറുക്കിയത് വെള്ളത്തിൽ കഴുകി എടുക്കണം. ഒരു നോൺസ്റ്റിക്ക് പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് പൊട്ടിച്ച് ഉണക്കമുളക് ചേർക്കാം. ഇതിലേക്ക് ആവശ്യത്തിന് കറിവേപ്പില ചേർക്കാം. ചെറിയ ഉള്ളി, തേങ്ങാക്കൊത്ത്, കടച്ചക്ക,  മല്ലി അരച്ചത്, ഉപ്പ്,മഞ്ഞൾ എന്നിവ ആവശ്യത്തിന് വെള്ളവും ഇതിലേക്ക് ചേർത്ത് ഒന്നിച്ച് വേവിക്കാം. അടച്ച് വച്ച് വേവിച്ച് എടുക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com